നെറ്റ്ഫ്ലിക്സിൽ അനിമലിന്റെ വ്യൂവര്‍ഷിപ്പിനെ മറികടന്ന് ‘ലാപത ലേഡീസ്’

0
105

നെറ്റ്ഫ്ലിക്സിൽ രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം അനിമലിന്റെ വ്യൂവര്‍ഷിപ്പിനെ മറികടന്ന് കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ്’.ജനുവരി 26 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ അനിമലിന് നെറ്റ്ഫ്ളിക്സില്‍ ഇതുവരെ നേടിയത് 13 .6 മില്യണ്‍ വ്യൂസ് ആണ്.ഏപ്രില്‍ 26 ന് ആണ് ലാപതാ ലേഡീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഒരു മാസത്തിനകം തന്നെ 13.8 മില്യണ്‍ വ്യൂവര്‍ഷിപ്പ് നേടി.കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപത ലേഡീസ്’ പ്രധാനമായും ഫൂൽ പുഷ്പ തുടങ്ങി രണ്ട് യുവതികളുടെ കഥയാണ് പറഞ്ഞുവെക്കുന്നത്. ലാപതാ ലേഡീസ് എന്നാണ് ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. വിവാഹശേഷം തീവണ്ടിയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിൽ വധു മാറി പോകുകയും ഇതേത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സ്ത്രീവിവേചനമാണ് പ്രധാനമായും ചിത്രത്തിലൂടെ കാണിക്കുന്നത്.പ്രതിഭ രത്‌ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. വെറും 5 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്. ആമിര്‍ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ.അനിമൽ സ്ത്രീവിരുദ്ധതയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ ലാപതാ ലേഡീഡ് സ്ത്രീവിവേചനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.ചിത്രത്തിന് തിയറ്ററുകളിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഒടിടിയിൽ ഹിറ്റാണ്.നിരവധിയാളുകളാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

 

അതേസമയം അനിമൽ ബോക്സ്ഓഫീസിൽ വൻ വിജയം കരസ്ഥമാക്കിയിരുന്നു.രൺബീർ കപൂർ നായകനായെത്തിയ അനിമലിൽ നായികയായി എത്തിയത് തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയാണ്.
ഗീതാഞ്ജലി എന്ന കഥാപാത്രമായാണ് രശ്മിക വേഷമിട്ടത്.ചിത്രത്തിനു സംവിധാനമൊരുക്കിയ സന്ദീപ് റെഡ്ഡി തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുകയും എഡിറ്റിങ് നിർവഹിക്കുകയും ചെയ്തത്. ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ ചിത്രത്തി​ന്റെ നിർമ്മാണം. രൺബീർ കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ, അനിൽ കപുർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി വേഷമിട്ടത്.

ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനം ഉണ്ടായിരുന്നു.രൺബീർ കപൂറിന്റെ കഥാപാത്രം ഭാര്യ ഉള്ളപ്പോള്‍ പരസ്ത്രീ ബന്ധം പുലർത്തുന്നതും ഭാര്യയെ ലൈംഗിക അടിമയായി കാണുന്നതും പ്രേക്ഷകരിൽ ഒരുവിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ഇത്തരം രീതി ഭാരതീയ സംസ്ക്കാരത്തിന് എതിരാണെന്നും സിനിമ കാണുന്നതിലൂടെ തെറ്റായ സന്ദേശം യുവജനങ്ങളെ സ്വാധീനിക്കുമെന്നുമാണ് ചിലര്‍ ഉന്നയിച്ചിരുന്ന ആരോപണം. ഭാരതീയ സംസ്ക്കാരത്തിനെതിരായ ചിത്രം നെറ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവും സോഷ്യൽമീഡിയയിൽ ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here