സല്‍മാന്റെ ഡാന്‍സ് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന് അപമാനം; ധോത്തി ഡാന്‍സിനെതിരെ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

0
2381

സല്‍മാന്‍ ഖാന്റെ ധോത്തി ഡാന്‍സ് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന് അപമാനമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന സിനിമയിലെ ഗാനത്തിനെതിരെയാണ് ലക്ഷ്മണിന്റെ വിമര്‍ശനം. ”യെന്റമ്മാ യെന്റമ്മാ..” എന്ന ഡപ്പാംകൂത്ത് ഗാനത്തില്‍ കസവുമുണ്ടും ഷര്‍ട്ടും ഷൂസുമാണ്. താരത്തിന്റെ വസ്ത്രധാരണം കസവുമുണ്ടും ഷര്‍ട്ടും ഷൂസുമാണ്. ഗാനരംഗത്തില്‍ മുണ്ട് ഇട്ട് കൊണ്ട് സല്‍മാന്‍ ഖാന്‍ ചെയ്യുന്ന സ്റ്റെപ്പുകള്‍ അങ്ങേയറ്റം പരിഹാസ്യവും സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണെന്നാണ് ലക്ഷ്മണ്‍ വ്യക്തമാക്കിയത്.

 ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്ന രീതിയും തെറ്റാണെന്നും യെന്റമ്മാ എന്ന ഗാനരംഗം റീട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

 ‘ഇത് അങ്ങേയറ്റം പരിഹാസ്യവും നമ്മുടെ സംസ്‌കാരത്തെ അവഹേളിക്കുന്നതുമാണ്. ഇതൊരു ലുങ്കിയല്ല, ഇതൊരു ധോത്തിയാണ്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പിക്കുന്ന തരത്തിലാണ് ഗാനത്തില്‍ കാണിച്ചിരിക്കുന്നത്’. ധോത്തിയും ലുങ്കിയും തമ്മിലുള്ള വ്യത്യാസം കാണിച്ചുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.സിനിമയുടെ ടീസറിനും ഗാനങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. യൂട്യൂബ് ട്രെന്‍ഡിങ്ങിലെത്തിയ ”യെന്റമ്മാ..” ഗാനം ഇതുവരെ കണ്ടിരിക്കുന്നത് മൂന്ന് കോടിയിലധികം ആളുകളാണ്. പൂജ ഹെഗ്‌ഡേ, വെങ്കടേഷ് ദഗ്ഗുബട്ടി എന്നിവര്‍ക്കൊപ്പം രാംചരണ്‍ തേജയും അതിഥിയായി ഗാനത്തില്‍ ധോത്തി ഡാന്‍സ് ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഈദ് റിലീസായാണ് കിസി കാ ഭായ് കിസി കി ജാന്‍ തിയേറ്ററുകളിലെത്തുക. ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here