അഭിമാനം ; ലെറ്റര്‍ബോക്സ് ലിസ്റ്റില്‍ മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾ

0
57

ലോക സിനിമയിൽ ഈ വർഷത്തെ ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ ഇടംപിടിച്ച് മലയാളത്തിലെ അഞ്ച് സിനിമകൾ.ഏറ്റവും റേറ്റിംഗ് ലഭിച്ചിരിക്കുന്ന ഈ വര്‍ഷത്തെ 25 സിനിമകളുടെ ലിസ്റ്റിലാണ് ഇന്ത്യയില്‍ നിന്ന് ഏഴ് സിനിമകൾ ഇടംപിടിച്ചിരിക്കുന്നത്. അതില്‍ അഞ്ചും മലയാളത്തില്‍ നിന്നുള്ളതാണ് .

ഹിന്ദി ചിത്രം ലാപതാ ലേഡീസ് ആണ് ലെറ്റര്‍ബോക്സ് റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ സിനിമ. ആഗോള ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് ലാപതാ ലേഡീസ്. ഏഴാമത് മലയാളത്തില്‍ നിന്നുള്ള വന്‍ ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. ആഗോള ലിസ്റ്റില്‍ പത്താം സ്ഥാനത്ത് മലയാള ചിത്രം ആട്ടം. പതിനഞ്ചാം സ്ഥാനത്ത് മമ്മൂട്ടി നായകനായ ഭ്രമയുഗം, പതിനാറാം സ്ഥാനത്ത് ഫഹദ് ഫാസില്‍ നായകനായ ആവേശം, ഇരുപത്തിയഞ്ചാം സ്ഥാനത്ത് പ്രേമലു എന്നിവയുമുണ്ട്. ഇരുപതാം സ്ഥാനത്ത് ഹിന്ദി ചിത്രം ചംകീലയും.

ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ ഇടം പിടിക്കുക എന്നത് ഏതൊരു സിനിമ നിർമ്മാതാക്കളും മറ്റും ആഗ്രഹിക്കുന്ന ഒന്നാണ്.ഈ ലിസ്റ്റിൽ ഇടംപിടിക്കുന്ന സിനിമകളെ ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകര്‍ മികച്ചവയായാണ് കണക്കാക്കുന്നത്. സിനിമയെ ഗൗരവമായി കാണുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസാണ് ലെറ്റര്‍ബോക്‌സ്ഡ് എന്ന് പറയുന്നത്.ഉപഭോക്താക്കളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പുറത്തുവിടുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമിച്ച മഞ്ഞുമ്മൽ ബോയ്സിന് അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. മലയാളത്തിൽ ചിത്രം വൻ ഹിറ്റായതിനു പിന്നാലെ തമിഴ്‌നാട്ടിലും ചരിത്രത്തിൽ ഇക്കാലം വരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്.കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖികരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നത്.2024 ലെ ആദ്യ മമ്മൂട്ടി ചിത്രമായി തീയേറ്ററുകളിലെത്തിയതായിരുന്നു ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റ് എലമെന്റും നായകനായി മമ്മൂട്ടി എത്തുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം.അതുകൊണ്ട് തന്നെ ആദ്യദിനം മറ്റൊരു ചിത്രത്തിനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് ഭ്രമയുഗത്തിന് ലഭിച്ചത്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഇരുപത്തിരണ്ടിലധികം രാജ്യങ്ങളിലായിരുന്നു ഭ്രമയുഗം റിലീസിനെത്തിയത്.

ഫഹദ് നായ്ക്കയി എത്തിയ ആവേശവും നസ്ലിൻ നായകനായി എത്തിയ പ്രേമലും ബോക്സ്ഓഫീസിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.ആട്ടത്തിനും മികച്ച പ്രേക്ഷകപ്രശംസ ലഭിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here