വൈബേഷ് ഗാനവുമായി ഡാബ്സീ ; ലിറ്റിൽ ഹാർട്സ് പ്രോമോ ഗാനം പുറത്തെത്തി

0
108

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെയ്ൻ നി​ഗമും മഹിമ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ലിറ്റിൽ ഹാർട്സിലെ പ്രോമോ ഗാനം പുറത്തെത്തി.ആന്നേ എന്ന പേരിലുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കൈലാഷ് മേനോൻ ആണ്.ആലപിച്ചിരിക്കുന്നത് ഡബ്‌സീ,അതുൽ നറുകര,ശ്രുതി ശിവദാസ് എന്നിവരാണ്.അടിപൊളി വൈബ് സോങാണ് നിലവിൽ പുറത്ത് എത്തിയിരിക്കുന്നത്.നിമിഷനേരംകൊണ്ടാണ് ഈ ഗാനം സോഷ്യൽമീഡിയയിൽ വൈറൽ ആയി മാറിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്ത് എത്തിയിരുന്നു.വളരെ രസകരമായ രീതിയിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. ഷെയ്ൻ അവതരിപ്പിക്കുന്ന സിബി എന്ന കഥാപാത്രവും ആ കഥാപാത്രത്തിന് നേരിടേണ്ടിവരുന്ന മൂന്ന് പ്രശ്നങ്ങളും അതിനുപുറകെയുള്ള രസകരമായ സഞ്ചാരവുമാണ് സിനിമ പശ്ചാത്തലമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ഷെയ്ൻ നി​ഗത്തിനൊപ്പം കട്ടയ്ക്ക് തമാശകൾക്ക് കൂടെനിൽക്കാൻ ബാബുരാജും, ഷെെൻ ടോം ചാക്കോയും, ജാഫർ ഇടുക്കിയും എല്ലാം എത്തുന്നുണ്ട്. തമാശയ്ക്കൊപ്പം തന്നെ പ്രണയവും ഒപ്പം ആക്ഷനും എല്ലാം ചിത്രത്തിലുണ്ട്. തീർച്ചയായും ഒരു രസകരമായ ഫാമിലി എ​ന്റർടെെനർ ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

‘ആർഡിഎക്സ്’ എന്ന വമ്പൻ ഹിറ്റ് സമ്മാനിച്ച ശേഷം ഷെയ്ൻ നിഗം – മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “ലിറ്റിൽ ഹാർട്സ് “ സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നടൻ ബാബുരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മറ്റ് ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ആദ്യ ചിത്രം “നല്ല നിലാവുള്ള രാത്രി” യാണ്. മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റെതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും” ലിറ്റിൽ ഹാർട്സ്” ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രത്തി​ന്റെ സംവിധാനം നിർവഹിക്കുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യത്തെ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here