മലൈക്കോട്ടൈ വാലിബൻ ഒരു അമർചിത്ര കഥ: രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു….

0
164

പ്രേക്ഷകർ കാത്തു കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ തീയേറ്ററുകളിലേക്ക് എത്തുമ്പോൾ മോഹൻ ലാൽ പ്രേക്ഷകർ മാത്രമല്ല മറിച്ച് ലിജോ ജോസ് പല്ലിശ്ശേരി എന്ന അസാധ്യ സംവിധായകന്റെ പ്രേക്ഷകർ കൂടിയാണ് ടിക്കറ്റിനായി തിരക്ക് കൂട്ടുന്നത്. ഓരോ തവണയും പുറത്തിറങ്ങുന്ന ട്രൈലെറുകളും ടീസറുകളും സിനിമ പ്രേമികളുടെ ആവേശത്തെ ഉച്ചസ്ഥായിലാക്കുന്നുണ്ട്. ഓരോന്നും ഒന്നിൽ നിന്ന് തികച്ചും വ്യസ്ത്യസ്തത പുലർത്തുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത് എന്നതിനാൽ ചിത്രത്തിന്റെ കഥയെ പറ്റിയോ പ്രേമേയത്തെ പറ്റിയോ യാതൊരു തരത്തിലുള്ള ഊഹാപോഹങ്ങളോ ലഭ്യമാകുന്നില്ല എന്നത് തന്നെ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ അഭിനിവേശത്തെ വർധിപ്പിക്കും . അതുകൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Malaikottai Vaaliban Box Office Advance Booking Update: Sells Over 1.6 Lakh Tickets For Day 1 In India, Fighter's Ban In GCC Countries To Benefit Mohanlal's Biggie?

കാത്തിരിപ്പ് വെറുതെയായില്ല , ചിത്രം ഒരു ക്ലാസ് മൂവി ആണ്, അമർ ചിത്ര കഥകളുമായി വളരെ അധികം സാമ്യം പുലർത്തുന്ന തരത്തിലുള്ള കഥയാണ് വാലിബന്റെതു , ചിത്രം ഒരു വിഷ്വൽ ട്രീറ്റ് ആണ് പ്രേക്ഷകർക്ക് നൽകുന്നത്,ഒരു ടൈപ്പിക്കൽ ലിജോ ജോസ് ചിത്രം ആണ് വാലിബൻ തുടങ്ങിയ കമന്റുകളാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന കാണികളുടെ പ്രതികരണം. അഭിനയത്തിന്റെ കാര്യത്തിൽ ചിത്രത്തിലെ അഭിനേതാക്കൾ ഓരോരുത്തരും ഒന്നിനൊന്നു മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചതു എന്നും ചിത്രത്തിന്റെ ഛായാഗ്രഹണം വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ടെന്നും അടക്കമുള്ള പ്രേക്ഷക പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്നുള്ളത് അവസാന ഭാഗങ്ങളിൽ വ്യക്തമാണ് . കാലവും ദേശവും ഇല്ലാത്ത ഒരു ഫാന്റസി മൂവി തന്നെയാണ് വാലിബൻ എന്നതാണ് വ്യക്തമാകുന്നത്.

Malaikottai Vaaliban Movie Review: Mohanlal, Lijo Jose Pellissery Collaborate For First Time On This Fantastical Period Drama | Malayalam News, Times Now

മണിക്കൂറുകള്‍ക്കുള്ളില്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ടിക്കറ്റുകള്‍ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകര്‍ ബുക്ക് ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം 2 ലക്ഷം കവിഞ്ഞു എന്നാണ് ഓൺലൈൻ കണക്കായി സാമൂഹ്യ മാധ്യമത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്തായാലും റിലീസിന് മികച്ച കളക്ഷൻ തന്നെ ആയിരിക്കും ചിത്രത്തിന് ലഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്രത്തോളം വലിയ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്.Malaikottai Vaaliban: Mohanlal's New Still From the Sets of Lijo Jose Pellissery's Period Drama Surfaces Online (View Pic) | 🎥 LatestLY

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നു എന്ന ഒരു വിശേഷണത്തോടെയുള്ള മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.

watch this theater responce of “Malaiokottai Vaaliban ” with us

LEAVE A REPLY

Please enter your comment!
Please enter your name here