“തുണ്ട്” ബോക്സ് ഓഫിസ് പരീക്ഷയിൽ ഉപകരിച്ചോ ? ആദ്യ പ്രദര്ശനങ്ങൾ കഴിയുമ്പോൾ

0
179

തുണ്ട് ബോക്സ് ഓഫീസ് പരീക്ഷയിൽ ഫലിക്കുമോ എന്നുള്ള നിർണ്ണായകതയിലൂടെ കടന്നു പോകുന്ന കുറച്ചു ദിവസങ്ങളാണ് ഇനി . ആദ്യ പ്രദർശനങ്ങൾ കഴിയുമ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ തീരെ മോശമല്ല എങ്കിലും മമ്മൂട്ടിയുടെ ഭ്രമയുഗം ചെറിയ തോതിലുള്ള സംശയത്തെ ഉളവാക്കുന്നുണ്ട് . സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ പരീക്ഷയ്ക്കു വയ്ക്കുന്ന തുണ്ടുകൾ അതും ഒരു പോലീസ്‌കാരൻ വച്ചാൽ എങ്ങനെ ഇരിക്കും അതാണ് സിനിമയുടെ കോർ പ്ലോട്ട്. കൂട്ടത്തിൽ പോലീസ്‌കാർക്ക് അവരുടെ ഔദ്യോഗിക ജീവിതത്തിൽ സംഭവിക്കുന്ന അബധ്ധങ്ങളും . ഇതൊക്കെ രണ്ടു മണിക്കൂറിൽ സിനിമയിൽ കാണിക്കുന്നുണ്ട്.

Thundu': A mellowed-down Biju Menon leads this interesting cop story | Movie  Review | Onmanorama

പോലീസുകാർക്കിടയിലെ സംഭവവികാസങ്ങൾ സിനിമയിലെ പ്രധാന രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിലറിൽ ബിജു മേനോനും ഷൈൻ ടോം ചാക്കോയുമാണ് മുന്നിട്ട് നിൽക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ട്രെയിലർ സോഷ്യൽമീഡിയയിൽ വൈറൽ ആയിമാറിയത്. പേര് കൊണ്ട് വ്യത്യസ്തത പുലർത്തുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രമേയം കൊണ്ടും ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്ന് ഉറപ്പ് ട്രെയിലർ നൽകുന്നുണ്ട് .അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ വീണ്ടും ശക്തമായൊരു പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു.

Thundu Full Movie Leaked on Tamilrockers, Movierulz & Telegram Channels for  Free Download and Watch Online; Biju Menon's Film Is the Latest Victim of  Piracy? | 🎥 LatestLY

ബിജുമേനോൻ കോൺസ്റ്റബിൾ ബേബി എന്ന കഥാപാത്രമാണ് ചിത്രത്തിൽ ചെയ്ത് ഭലിപ്പിച്ചിരിക്കുന്നതു. തന്റെ റോൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുമുണ്ട് .പരീക്ഷ വേളയിലെ തുണ്ട് വയ്പ്പ് രംഗങ്ങളൊക്കെ തീയേറ്ററുകളിൽ രസകരം തന്നെ ആയിരുന്നു . കഥാപാത്രങ്ങളുടെ ഇമോഷൻസ് ഒക്കെ നല്ല രീതിയിൽ ചിത്രത്തിൽ പ്രതിഫലിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . ചിത്രത്തിലൂടെ നീളം ഗോപി സുന്ദറിന്റെ ബിജിഎം സിനിമയുടെ അസാവാധാനത്തെ നല്ല രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട് . ഗാനങ്ങളെല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ.സ്കൂൾ തലത്തിലും, കോളേജ് ഇലും മാത്രം അല്ല തുണ്ട് നു സ്ഥാനം ഉള്ളത് പോലീസ് ജീവിതത്തിലും തുണ്ടിന് പ്രാധാന്യം ഉണ്ടെന്നു ഒരു സർക്കാസം പോലെ സിനിമയിൽ പറയുന്നുണ്ട്.

May be an image of 2 people and text

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ , ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്.തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന ‘തുണ്ടില്‍’ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ചിത്രത്തിന്റെ തിരക്കഥ സംഭാക്ഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here