വീണ്ടും തിരിച്ചുവന്ന് നിവിൻപോളി : കളിയും കാര്യവുമായി ‘മലയാളി ഫ്രം ഇന്ത്യ’ FDFS

0
110

നിവിൻ പോളി നായകനായി ഒരുങ്ങി ഇന്ന് തീയേറ്ററുകളിൽ എത്തിയ പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. വളരെ മികച്ച പ്രതികരണമാണ് നിവിൻ പോളി ചിത്രത്തിന് പ്രേ​ക്ഷകരിൽനിന്നും ലഭിക്കുന്നത്. ഗൗരവമായ രാഷ്ട്രീയ പ്രമേയം ചർച്ചചെയ്യുന്നതിലൂടെ ചിത്രത്തി​ന്റെ കാലിക പ്രസക്തി വർദ്ധിക്കുന്നുണ്ട്. അതോടൊപ്പംതന്നെ തമാശ നല്ല രീതിയിൽ സിനിമയിൽ വർക്കായെന്നും ആദ്യ ഷോ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നുണ്ട്. സിനിമ തുടങ്ങി ഫ​സ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾത്തന്നെ പ്രേക്ഷകർ തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ എക്കൗണ്ടുകളിൽ പങ്കുവെയ്ക്കാൻ തുടങ്ങിയിരുന്നു.

കഥാപാത്രത്തിന് യോജിച്ച നടൻ തന്നെയായി ചിത്രത്തിൽ നിവിൻ പോളി പകർന്നാടിയിരിക്കുന്നുവെന്നാണ് പ്രേക്ഷക അഭിപ്രായം. കൂടാതെ നിവിൻ പോളി ധ്യാൻ കോമ്പോയും ചിത്രത്തിന്റെ വലിയൊരു ആകർഷണ ഘടകമായിരുന്നു എന്നും വിലയിരുത്തുന്നുണ്ട്. ആദ്യ പകുതി നിരവധി തമാശകൾ നിറഞ്ഞതാണെന്നും എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ സിനിമ കുറച്ച് സീരിയസ് ഇമോഷണൽ മോഡിലേക്ക് പോകുന്നുണ്ട്. രാഷ്ട്രീയപരമായ നിരവധി കാര്യങ്ങൾ സിനിമ ചർച്ചചെയ്ത് പോകുന്നുണ്ട്. കുട്ടികളും മുതിർന്നവരും, യുവാക്കളുമെല്ലാം നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത് എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നത്. ചിത്രത്തിൽ നടൻ സലിം കുമാറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. മലയാളി ഫ്രം ഇന്ത്യയുടെ സംഗീതവും ജേക്സ് ബിജോയി മികച്ചതാക്കിയിരുന്നുവെന്നാണ് പ്രേക്ഷക അഭിപ്രായം.

ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തി​ന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദാണ്. സുദീപ് ഇളമൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്‍ണ, എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ലൈൻ പ്രൊഡ്യൂസറായെത്തുന്നത് സന്തോഷ്‌ കൃഷ്‍ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, മേക്കപ്പ് ചെയ്തത് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം, കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്‍മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ്.

LEAVE A REPLY

Please enter your comment!
Please enter your name here