പ്രേമലു തരംഗം ; മമിതയെ കാണാൻ ചെന്നൈയിൽ ജനപ്രവാഹം

0
113

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചാണ് ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ബോക്സ്ഓഫീസിൽ മിന്നിച്ചത്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മമിത ബൈജുവിനും നസ്ലിനും ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഇപ്പോൾ മമിത ബൈജുവിന്‍റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

താരം ചെന്നൈയിലെ വിആര്‍ മാളിലെ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴുള്ള ജനപ്രവാഹമാണ് വീഡിയോയിലുള്ളത്. പ്രേമലു നായികയെ കാണാൻ വൻ തിരക്കാണ് മാളിൽ അനുഭവപ്പെട്ടത്.ഏറെ പണിപ്പെട്ടാണ് സംഘാടകര്‍ മമിതയെ ചടങ്ങ് കഴിഞ്ഞ് പുറത്ത് എത്തിക്കുന്നത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രേമലു 2 നെക്കുറിച്ചും മമിതയോട് ചോദിക്കുന്നുണ്ട്. ചിത്രം അടുത്ത വര്‍ഷമേ ഉണ്ടാവുകയുള്ളൂവെന്നും പ്രീ പ്രൊഡക്ഷന്‍ നടക്കുന്നുണ്ടെന്നുമാണ് മമിതയുടെ പ്രതികരണം.

ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ എത്തിയ ‘പ്രേമലു’ ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിൽ നടക്കുന്ന ഒരു പ്രണയ കഥയായിരുന്നു പ്രമേയമാക്കിയത്. എന്നാൽ അതിനു പുറമേ രസകരമായ തമാശകളും യുവാക്കളുടെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. കാലത്തിനനുസരിച്ചുള്ള പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ചിത്രത്തി​ന്റെ ഒരു പ്രത്യേകത. അതുതന്നെയണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത്.ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും അത് കളക്ഷനില്‍ വലിയ മാറ്റം സൃഷ്ടിക്കുകയും ചെയ്തിരുന്നു.നസ്ലിനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് ചിത്രത്തി​ന്റെ സംവിധാനം നിർവ്വഹിച്ചത്. നസ്ലിനും മമിതയ്ക്കുമൊപ്പം ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ മറ്ര് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ചിത്രത്തി​ന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. പല വലിയ താരങ്ങളുടെയും ചിത്രങ്ങളുടെ റിലീസിനിടയിലുമാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിന് എത്തിയിരുന്നു. തെലുങ്കിൽ ചിത്രത്തി​ന്റെ അവകാശം സ്വന്തമാക്കിയത് ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാത്തികേയ ആയിരുന്നു. ചിത്രം തെലുങ്കിലേക്ക് എത്തിയപ്പോൾ അവിടെയുള്ള പ്രേക്ഷകരും ചിത്രത്തെ ഇരുകെെയ്യും നീട്ടി സ്വീകരിച്ചു. പ്രത്യേകിച്ച് ഹെെദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമായതിനാൽ അവർക്ക് വളരെയധികം കണക്ട് ചെയ്യാനും സാധിച്ചു. ചിത്രത്തി​ന്റെ തമിഴ് പതിപ്പി​ന്റെ അവകാശം സ്വന്തമാക്കിയത് ഉദയനിധി ​സ്റ്റാലി​ന്റെ നിർമ്മാണ കമ്പനിയായ റെഡ് ജയ​ന്റ് മൂവസായിരുന്നു. തമിഴ് പ്രേക്ഷകരും വളരെ ആവേശത്തോടെയാണ് പ്രേമലുവിനെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here