കണ്ണൂർ സ്‌ക്വാഡിലെ ടിക്ക്രി വില്ലേജിലെ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ ; വീഡിയോ കാണാം

0
129

മ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിലെ ഫൈറ്റ് സീൻ മേക്കിങ് വീഡിയോ പുറത്തിറങ്ങി.തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ച ടിക്ക്രി വില്ലേജിലെ രംഗങ്ങൾ എങ്ങനെയാണ് ചിത്രീകരിച്ചതെന്നാണ് മേക്കിങ് വീഡിയോയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.ടിക്കിരി വില്ലേജ് എറണാംകുളത്ത് എഫ്എസിറ്റിയിൽ വെച്ചാണ് ചിത്രീകരിച്ചതെന്ന് തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് രാജ് പറഞ്ഞിരുന്നു.തൊട്ടുപിന്നാലെയാണ് ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഇപ്പോൾ മേക്കിങ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയ വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും സുപ്രധാനമായ രം​ഗം ആയിരുന്നു ഉത്തർപ്രദേശിലെ ടിക്ക്രി വില്ലേജിലേത്. ക്ലൈമാക്സിനെക്കാളും സിനിമാ പ്രേമികൾക്ക് തിയറ്ററിൽ ആരവമുണ്ടാക്കിയ ഫൈറ്റ് രം​ഗം പൂർണ്ണമായും സെറ്റ് ഇട്ടാണ് സ്ഥിരീകരിച്ചത്.വില്ലേജിൽ നടക്കുന്ന ഫൈറ്റ് രംഗമായി തോന്നിപ്പിക്കുന്ന വിധത്തിലാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.അതേസമയം മികച്ച വിജയം നേടി അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്.തിയറ്ററുകളില്‍ റിലീസിനെത്തി ഒരു മാസം പിന്നിട്ടാണ് ചിത്രം അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുന്നത്.കേരളത്തില്‍ 130 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം അഞ്ചാം വാരത്തില്‍ പ്രദര്‍ശിപ്പിക്കുക. നാലാം വാരത്തില്‍ ഉണ്ടായിരുന്ന അത്ര തന്നെ സ്ക്രീനുകള്‍ അഞ്ചാം വാരത്തിലും ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.സമീപകാലത്ത് ഒരു മലയാളചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യത പ്രേക്ഷകരില്‍ നിന്ന് ലഭിച്ച ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.കേരളത്തിൽ നിന്നുമാത്രം ചിത്രം 40 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്.മാത്രമല്ല ആ​ഗോള തലത്തിൽ 80 കോടി ചിത്രം പിന്നിട്ടുകഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.വൈകാതെ തന്നെ ചിത്രം 100 കോടി കടക്കുമെന്നാണ് വിവരങ്ങൾ.

എക്സ്ട്രാ ഓർഡിനറി ബുക്കിങ്ങുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ബുക്ക് മൈ ഷോയിലും ചിത്രത്തിൻറെ ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡാണുള്ളത്.മൂന്നാം വാരത്തിൽ ചിത്രം എഴുപത് കോടിക്ക് മുകളിൽ നേടിയിരുന്നു.ആദ്യ ദിനം തന്നെ ചിത്രം രണ്ട് കോടിക്ക് മുകളിൽ കരസ്ഥമാക്കിയിരുന്നു.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ്.കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.

മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here