ബോക്സ്ഓഫീസിൽ ഇനി ജോസച്ചായന്റെ വിളയാട്ടം,ടർബോ നാളെ റിലീസിനെത്തും

0
93

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി മമ്മൂട്ടി നായകനായി എത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രം ടർബോ നാളെ റിലീസിനെത്തും.കേരളത്തിൽ മുന്നൂറിലധികം തീയറ്ററുകളിൽ ടർബോ പ്രദർശനത്തിന് എത്തും.രണ്ട് മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

ഇതിനോടകം ഭൂരിഭാഗം തിയറ്ററുകളിലും ടിക്കറ്റുകൾ ഫില്ലായി കഴിഞ്ഞു.അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം തീർത്ത സ്ഥിതിക്ക് വെക്കേഷൻ ടൈം ആയതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാനുള്ള സാദ്യത കുറവാണെന്നും ആരാധകർ പറയുന്നുണ്ട്.റിലീസിനുമുന്നേതന്നെ ചിത്രം വലിയ നേട്ടമുണ്ടാക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 32 സ്ക്രീനുകളിൽനിന്നായി ഏകദേശം 10 ലക്ഷത്തോളം രൂപ ഇതിനോടകം നേടിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദുബായ് യുകെ എന്നിവിടങ്ങളിലൊക്കെ നേരത്തെതന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.നടൻ മമ്മൂട്ടി കുറച്ച് കാലത്തിനു ശേഷം ആക്ഷൻ കോമഡി ഴോണറിലുള്ള മാസ് ചിത്രത്തില്‍ എത്തുന്നുവെന്നതാണ് ടര്‍ബോയുടെ ആകര്‍ഷണം.

ടർബോ ജോസ്’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പശ്ചാത്തലമാക്കിയത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നത് കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ്. ആക്ഷന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ പ്രധാന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലുള്ള അഞ്ചാമത്തെ പ്രൊജക്ടാണിത്.ടർബോ സംവിധാനം ചെയ്യുന്നത് വെെശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.

ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ കഴിയുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ സാധാരണ ഉപയോഗിക്കാറുള്ള ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ക്യാമറ ടീം ഉപയോ​ഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി എത്തുന്നത് ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനറായി ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസറായി സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളറായി ആരോമ മോഹൻ, ഡിസൈനറായി മെൽവി ജെ , ആഭിജിത്ത് എന്നിവരൊക്കെയാണെത്തുന്നത്. മേക്കപ്പ് ചെയ്യുന്നത് റഷീദ് അഹമ്മദും ജോർജ് സെബാസ്റ്റ്യനും ചേർന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here