ധെെര്യമായി ടിക്കറ്റെടുക്കാം ‘മന്ദാകിനി’ ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്

0
115

ൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി. ‘മന്ദാകിനി’ മെയ് 24 നാണ് തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ സെൻസറിങ്ങ് പൂർത്തിയായെന്ന വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ക്ളീൻ യു സർട്ടിഫിക്കറ്റാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Vinod Leela (@vinod_leela)


സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ കോമഡി എന്റർടെയ്‌നർ ചിത്രത്തിന്റെ കഥ ഷിജു എം. ഭാസ്‌കർ, ശാലു എന്നിവരുടെതാണ്. സംവിധായകൻ അൽത്താഫ് സലിമിനോടൊപ്പം മലയാള സിനിമയിലെ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനായി ബിബിൻ അശോക് സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം. ഭാസ്‌കറാണ് നിർവഹിക്കുന്നത്.

ചിത്രത്തിൽ ആരോമൽ എന്ന കഥാപാത്രമായാണ് അൽത്താഫ് വേഷമിടുന്നത്. അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ഗണപതി ,ജാഫർ ഇടുക്കി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ്. നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ എന്നിവരും ചിത്രത്തിലുണ്ട്.


ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിം സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉൾപ്പെടെയുള്ള സിനിമകളിൽ പാട്ടുകൾ ചെയ്ത് ഹിറ്റാക്കി മാറ്റിയ പാട്ടുകാരനും റാപ്പറുമായ ഡബ്സീ ആലപിച്ച ചിത്രത്തിലെ വട്ടേപ്പം എന്ന ഗാനം ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ- ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ- സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ- ആന്റണി തോമസ്, മനോജ് സ്റ്റിൽസ്- ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ- ഓൾഡ് മങ്ക്‌സ്, മീഡിയ കോഡിനേറ്റർ- ശബരി പി.ആർ.ഒ.- എ.എസ്. ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here