ബുക്ക് മൈ ഷോയിലും താരം മന്ദാകിനി തന്നെ ; വിജയകരമായി രണ്ടാം വാരത്തിലേക്ക്

0
240

ണ്ടാം വാരവും തിയറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടർന്ന് വിനോദ് ലീല സംവിധാനം ചെയ്ത ചിത്രം മന്ദാകിനി.രണ്ടാം താഴ്ചയിലേക്ക് കടക്കുമ്പോൾ ടിക്കറ്റ് ബുക്കിങ്ങിലും ചിത്രം മുൻപന്തിയിലാണ്.മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബഡ്ജറ് ചിത്രം ടർബോ ഉണ്ടായിട്ടുപോലും നിലവിൽ ബുക്ക് മൈ ഷോയിലും മറ്റും ടിക്കറ്റ് ലഭിക്കാനില്ല.പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണിത്.

ആരോമൽ എന്ന യുവാവിന്റെ വിവാഹദിനം രാവിലെ മുതൽ ആദ്യരാത്രി വരെയുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. നർമ്മ നിമിഷങ്ങളിലൂടെ ഒരു ഫണ്‍ റൈഡ് ആണ് രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റില്‍ സംവിധായകന്‍ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ത്രില്ലില്‍ നില്‍ക്കുന്ന ആരോമലും വധുവായി എത്തുന്ന അനാർക്കലി മരിക്കാറും തമ്മിലുള്ള കോംബോക്ക് വൻ പ്രശംസയാണ് ലഭിക്കുന്നത്. ആരോമലി​ന്റെയും അമ്പിളിയുടെയും കണ്ടുമുട്ടലുകളും അത് പിന്നീട് വിവാഹത്തിലേക്ക് എത്തുന്നതുമെല്ലാം വളരെ രസകരമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Mandakini (@mandakini.movie)

മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കെയായിരുന്നു ചിത്രത്തിലെ വിധുമുഖിയെ എന്ന ഗാനം പുറത്തിറങ്ങിയത്. ​ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികയായ അനാർക്കലി മരിക്കാറാണ്. വൈശാഖ് സുഗുണന്റെ വരികൾക്ക് ബിബിൻ അശോക് ആണ് സംഗീതം നൽകിയിരിക്കുന്നത്.

അനാർക്കലി മരിക്കാറും ഗണപതിയും തമ്മിലുള്ള പ്രണയഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.ഇരുവരും തമ്മിലുള്ള പരിചയപ്പെടലും പരസ്പരം ഇഷ്ടത്തിലാകുന്നതും ശേഷമുള്ള നിമിഷങ്ങളുമെല്ലാം എല്ലാം പാട്ടിലുണ്ട്.സംവിധായകൻ ലാൽ ജോസാണ് അനാർക്കലിയുടെ അച്ഛനായി സിനിമയിൽ എത്തുന്നത്.അദ്ദേഹവും ഗാനത്തിലുണ്ട്.നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ യുട്യൂബിൽ ട്രെൻഡിങ് ആയി മാറിയത്.യുട്യൂബ് ട്രെൻഡിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഗാനമുള്ളത്.മാത്രമല്ല ഒന്നരലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.

 

View this post on Instagram

 

A post shared by Mandakini (@mandakini.movie)

ചിത്രത്തിന്റെ തിരക്കഥ, സംവിധാനം എന്നിവ ഒരുക്കിയിട്ടുള്ളത് വിനോദ് ലീലയാണ്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിർമ്മാണം. ബിബിൻ അശോക് ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. അനാർക്കലി മക്കാറിനും അൽത്താഫ് സലിമിനും പുറമെ ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാര്യർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ബിനു നായർ, ചിത്രസംയോജനം ഷെറിൽ, കലാസംവിധാനം സുനിൽ കുമാരൻ, വസ്ത്രാലങ്കാരം ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ് മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിഹാബ് വെണ്ണല തുടങ്ങിയവരാണ് ചിത്രത്തി​ന്റെ അണിയറയിൽ പ്രവർത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here