സ്റ്റൈലിഷ് ലുക്കിൽ ഉണ്ണി മുകുന്ദൻ ; മാർക്കോയിലെ ലൊക്കേഷൻ വീഡിയോ പുറത്തെത്തി

0
110

ണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാർകോ ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ.നടൻ ഉണ്ണി മുകുന്ദൻ ലൊക്കേഷനിലേക്ക് എത്തുന്ന വീഡിയോയായാണ് പങ്കുവെച്ചിരിക്കുന്നത്. ഡിഫൻഡർ ബ്ലാക്ക് കാറിൽ സ്റ്റൈലിഷ് ലുക്കിൽ ഇറങ്ങിവരുന്ന ഉണ്ണി മുകുന്ദനെ വീഡിയോയിൽ കാണാൻ സാധിക്കും.ചിത്രത്തിന് വേണ്ടിയുള്ള പുതിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് വിജയം കൈവരിച്ച മിഖായേലിൻ്റെ സന്തതികളിലെ മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹനീഫ് അദേനി ഈ ചിത്രത്തിലൂടെ നായകനാക്കിയിരിക്കുന്നത്. പ്രതിനായകനിൽ നിന്നും നായകനിലെത്തുന്ന മാർക്കോയുടെ ഇനിയുള്ള ജീവിതത്തിൽ അരങ്ങേറുന്ന സംഭവ ബഹുലമായ രംഗങ്ങളുടെ ആവിഷ്കാരമായിരിക്കും ചിത്രം.ഉണ്ണി മുകുന്ദൻ്റെ കരിയറിലെ മികച്ച ഹൈ വോൾട്ടേജ് കഥാപാത്രമായിരിക്കും മാർക്കോ.

മാർകോയിൽ നായികയായി എത്തുന്നത് മോഡലും നടിയുമായ ദുർവാ താക്കേർ. നിർമ്മാതാക്കളാണ് താരത്തെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചത്.നിരവധി പരസ്യചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള താരമാണ് ദുർവാ താക്കേർ.ആദ്യമായാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്.നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യൂ തിലകൻ,ആൻസൺ പോൾ,തുടങ്ങിയവരും ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

 

View this post on Instagram

 

A post shared by Ravi Basrur Official (@ravibasrur)

കഴിഞ്ഞ ദിവസം ചിത്രത്തിലെ തീം മ്യൂസിക് പുറത്തിറങ്ങിയിരുന്നു.ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ തീം മ്യൂസിക് ആണ് പുറത്തെത്തിയത്.തിയറ്ററുകളെ ഹരം കൊള്ളിപ്പിക്കുന്ന രീതിയിലുള്ള ടൈറ്റില്‍ മ്യൂസിക് ആണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു.കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ രവി ബസ്‍റൂര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുക ചന്ദ്രു സെൽവരാജാണെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.2020 – 22 ലെ മികച്ച സിനിമാറ്റോഗ്രാഫറിനുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് നേടിയിട്ടുള്ള ആളാണ് ചന്ദ്രു സെൽവരാജ്.മാത്രമല്ല കാർത്തിക് സുബ്ബരാജിന്റെ പേട്ട എന്ന സിനിമയിലും അസോസിയേറ്റ് ഡയറക്റ്ററായി വർക്ക് ചെയ്തിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here