വിജയ് സേതുപതിയും കത്രീന കെെഫും ഒന്നിച്ച മി​സ്റ്ററി ത്രില്ലർ :’മെറിക്രിസ്മസ്’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു

0
178

വിജയ് സേതുപതി നായകനായി എത്തിയ ബോളിവുഡ് ചിത്രമായിരുന്നു ‘മെറി ക്രിസ്‍‍മസ്’. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയായിരുന്നു അത്. കത്രീന കൈഫാണ് ചിത്രത്തിൽ നായികയായെത്തിയത്. ചിത്രം പക്ഷെ തീയേറ്ററുകളിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നില്ല. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ചിത്രമിപ്പോൾ ഒടിടിയിൽ പ്ര​ദർശനത്തിന് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനമാരംഭിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

അതേസമയം, ടൊവിനോ തോമസ് നായകനായ മറ്റൊരു സിനിമയും നെറ്റ്ഫ്ലിക്സിൽ പ്രദർശനമാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്.ഒരു പോലീസ് വേഷം എന്ന് പറയുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് വീരൻ പരിവേഷമാണെങ്കിൽ അന്വേഷിപ്പിൻ കണ്ടെത്തും ചിത്രത്തിലെ എസ്.ഐ ആനന്ദ് നാരായണൻ നേരെ തിരിച്ചാണ്.മീശ പിരിക്കലോ,മാസ് ഗെറ്റപ്പോ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരനായ റിയൽ പോലീസുകാരൻറെ വേഷപകർച്ചയാണ് ടൊവിനോയുടേത്.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ശ്രീറാം രാഘവൻ ആണ് മെറി ക്രിസ്മസി​ന്റെ സംവിധാനം നിർവഹിച്ചത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ചിത്രത്തിന്റെ ചിത്രസംയോജനം കെെകാര്യം ചെയ്തത് പൂജ ആണ്. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു മെറി ക്രിസ്മസ്. എന്നാല്‍ പിന്നീട് വിജയ് സേതുപതി അഭിനയിച്ച ജവാൻ ആയിരുന്നു ആദ്യം പ്രദർശനത്തിനെത്തിയത്. തമിഴിലും മെറി ക്രിസ്‍മസ് പ്രദർശനത്തിന് എത്തിയിരുന്നു. വിജയ് സേതുപതിയുടെയും കത്രീന കൈഫിന്റെയും കഥാപാത്രം വളരെ മി​സ്റ്റീരിയസായ ഒന്നായാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഒരു മി​സ്റ്ററി ത്രില്ലറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

കത്രീന കൈഫ് നായികയായി ഏറ്റവും അവസാനം എത്തിയ ചിത്രം ടൈഗര്‍ 3യായിരുന്നു. ചിത്രം വലിയ വിജയമാണ് തീയറ്ററില്‍ നേടി കൊണ്ടിരിക്കുന്നത്. അതേസമയം മെറിക്രിസ്മസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ കുറച്ചു വെെകിയിരുന്നു. ഡങ്കി, സലാര്‍ പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ എത്തുന്നതിനാലാണ് ‘മെറി ക്രിസ്‍‍മസ്’ റിലീസ് മാറ്റിയത് എന്നായിരുന്നു അന്ന് വന്ന റിപ്പോർട്ടുകൾ. കൂടാതെ ഡിസംബർ 1 ന് തിയേറ്ററുകളിൽ എത്തിയ രൺബീർ കപൂറിന്റെ ചിത്രമായ ആനിമലിൽ നിന്ന് ബാധിക്കാതിരിക്കാനാണ് ‘മെറി ക്രിസ്‍‍മസ്’ മാറ്റിയത് എന്നായിരുന്നു പലരും പറഞ്ഞ മറ്റൊരു അഭ്യൂഹം.

വില്ലൻ കഥാപാത്രമായാണ് വിജയ് സേതുപതി ജവാൻ സിനിമയിൽ എത്തിയത്. അറ്റ്ലീ സംവിധാനം നിർവഹിച്ച ഷാരൂഖ് ഖാൻ നായകനായി ഈ വർഷം പുറത്തിറങ്ങിയ ചിത്രം റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here