ആസിഫ് അലിക്ക് പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരം: വീണ്ടും ഒരു അപ്ഡേറ്റ് കൂടി

0
76

ലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ആസിഫ് അലി ഇന്ന് മുപ്പത്തി എട്ടാമത് പിറന്നാൾ ആഘോഷിക്കുമ്പോൾ സിനിമ പ്രേമികൾക്ക്കും ആഘോഷമാണ് . ഇന്ന് മാത്രം ആസിഫ് അലിയുടെ 3 ചിത്രങ്ങളുടെ അപ്ഡേറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്. ഏറ്റവും പുതിയ ആസിഫ് ചിത്രങ്ങളായ ടിക്കി ടാക്കയുടെ കർട്ടൻ റൈസർ പോസ്റ്റ് , 3 ദിവസങ്ങൾ മുന്നേ വന്ന തലവൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ കൂടാതെ ആ ചിത്രത്തിന്റെ തന്റെ മെയ്ക് ഓവർ വീഡിയോ , എന്നിവക്ക് പുറമെ ഇപ്പോളിതാ ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കൂടി റിലീസ് ചെയ്തിരിയ്ക്കുകയാണ് അണിയറ പ്രവർത്തകർ.

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ ആണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്യുന്നത് എന്നത് ഇരട്ടി മധുരമാകും നൽകുക .”ആഭ്യന്തര കുറ്റവാളി” എന്നാണ് ആസിഫിന്റെ പുതിയ ചിത്രത്തിന്റെ പേര്. നവാഗതനായ സേതുനാഥ്‌ പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റെർറ്റൈനെർ ആയാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഈ വരും മാസങ്ങളിൽ ആരംഭിക്കും.

2018 Is popular Malayalam actor Asif Ali getting married again? Here's the truth - India Today

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ബച്ചു എന്ന കഥാപാത്രത്തിൽ ബേസിൽ ജോസഫ് നായകനായെത്തി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആസിഫ് അലി നായകനാകുന്ന ചിത്രത്തിലെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

Exclusive! Asif Ali and Biju Menon to team up in Jis Joy's next after  Innale Vare

മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന തലവൻ. ഒരു മുഴുനീള ആക്‌ഷൻ സിനിമയാണ് ടിക്കി ടാക്ക. ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്.

Also watch malayalam family entertainer jerry team interview us : 

LEAVE A REPLY

Please enter your comment!
Please enter your name here