മൂന്നാർ ​ഗ്ലിംപ്സ് പുറത്തുവിട്ട് ‘മാർക്കോ’ ടീം : മാസ്സ് വില്ലനായി ഉണ്ണി മുകുന്ദൻ

0
106

ണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി ഹനീഫ് അദേനിയുടെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാർക്കോ’. ചിത്രത്തി​ന്റെ ഓരോ അപ്ഡേറ്റുകൾക്കായും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ മൂന്നാർ ചിത്രീകരണത്തി​ന്റെ ​ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ. ​ഗ്ലിംപ്സ് ഓഫ് മൂന്നാർ എന്ന പേരിലാണ് 45 സെക്ക​ന്റുകൾ മാത്രമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഉണ്ണി മുകുന്ദ​ന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ​ഗ്ലിംപ്സ് വന്നിട്ടുള്ളത്.

മുൻപ് പുറത്തുവിട്ട പോസ്റ്ററുകളും വീഡിയോകളുമൊക്കെ സൂചിപ്പിച്ചപോലെ ആക്ഷന് വളരെ പ്രാധാന്യം നൽകുന്നൊരു സിനിമ തന്നെയാണ് മാർക്കോ. അതുതന്നെയാണ് ഇപ്പോൾ ഇറങ്ങിയ മൂന്നാർ ​ഗ്ലിംപ്സിലും കാണാൻ സാധിക്കുന്നത്. കിടിലൻ ആക്ഷൻ സീക്വൻസുകളും, കാർ ചേസിങ്ങ് സീനുകളുമൊക്കെയാണ് മൂന്നാറിൽ വെച്ച് ഷൂട്ടുചെയ്തിട്ടുള്ളത്. ഒരു മാസ്സ് കഥാപാത്രമായാണ് ഉണ്ണി മുകുന്ദ​ന്റെ മാർക്കോ എത്തുന്നത്.

ഇതിനുമുൻപ് സിനിമ ചിത്രീകരണത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ പങ്കു ടീം മാർകോ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പ്രധാന നിർമാണ കമ്പനിയായ ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ സമൂഹ മാധ്യമഅക്കൗണ്ടുകളിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരുന്നത്. ബിഹൈൻഡ് ദി സ്ക്രീംസ് എന്ന തലകെട്ടോടു കൂടി പുറത്ത് വിട്ടിട്ടുള്ള വീഡിയോ സൂചിപ്പിക്കുന്നത് മാർക്കോ ഒരു കൊടൂര ആക്ഷൻ ത്രില്ലർ തന്നെയായിരിക്കുമെന്നാണ്.

അതേസമയം, കുറച്ച് ദിവസങ്ങൾക്കു മുൻപായിരുന്നു ചിത്രത്തിന്റെ മൂന്നാറിലെ ചിത്രീകരണം പൂർത്തിയായി എന്ന വാർത്ത പുറത്ത് വിട്ടത്. മൂന്നാർ ഷെഡ്യൂൾ പാക്കപ്പ് ആയതു നടൻ ഉണ്ണി മുകുന്ദൻ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു. ‘രക്തത്തിൻ്റെയും അക്രമത്തിൻ്റെയും തീവ്രമായ രംഗങ്ങൾ മുതൽ പ്രകൃതിയുടെ ശാന്തമായ സ്പന്ദനങ്ങൾ വരെ . . . മൂന്നാറിലെ ആദ്യ ഷെഡ്യൂൾ പൊടിപൊടിച്ചു.’ എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചിരുന്നത്.

നിവിൻ പോളി നായകകഥാപാത്രത്തിലെത്തിയ ‘മിഖായേൽ’ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രമാണ് മാർക്കോ. ഈ വില്ലൻ കഥാപാത്രത്തെ നായകനാക്കി ഒരുങ്ങുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മാർക്കോ എന്ന വില്ലൻ വേഷം. ഉണ്ണി മുകുന്ദനിലെ താരത്തിന്റെ കഴിവ് നന്നായി അവതരിപ്പിച്ച കഥാപാത്രം കൂടിയായിരുന്നു അത്. ഈയിടെയായിരുന്നു ചിത്രത്തിന്റെ ചിത്രീകരണത്തിന് ആരംഭം കുറിച്ചത്. മൂന്നാറിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തുടക്കവും പൂജയും സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here