‘ഉണ്ണി ആത്ര നല്ലവനായ ഉണ്ണിയല്ലല്ലോ ഉണ്ണിയേ’ ; നടന്ന സംഭവം ട്രെയിലർ പുറത്തെത്തി

0
107

ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നടന്ന സംഭവം ട്രെയിലർ പുറത്തെത്തി.ഫൺ കോമഡി എന്റര്ടെയിനറാണെന്ന എല്ലാ സൂചനയും നൽകിക്കൊണ്ടാണ് ട്രെയിലർ പുറത്തെത്തിയിരിക്കുന്നത്. കോമഡി ഡയലോഗുകളും ഫൺ എലമെന്റുകളും കൊണ്ട് സമ്പുഷ്ടമാണ് സിനിമയെന്ന ഉറപ്പ് ട്രെയിലർ നൽകുന്നുണ്ട്.

അജിത്തിന്റേയും ഭാര്യ ധന്യയുടേയും അയൽക്കാരായി എത്തുന്ന ഉണ്ണിയേട്ടനും കുടുംബവും ശേഷം രണ്ട് വീട്ടുകാരും തമ്മിലുണ്ടാകുന്ന പ്രശ്ങ്ങളും സംഭവവികാസങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. എല്ലാവരുമായും പെട്ടന്നിണങ്ങുന്ന ഉണ്ണിയും സംസാരിക്കാൻ താല്പര്യമില്ലാത്ത അജിത്തേട്ടനും മുഖാമുഖം എത്തുന്നിടത്താണ് ട്രെയിലർ അവസാനിക്കുന്നത്.

ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവർക്ക് പുറമേ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫൺ ഫാമിലി ഡ്രാമ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ ചിത്രം വിഷ്ണു നാരായണനാണ് സംവിധാനം ചെയ്യുന്നത്. ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം. മാർച്ച് ഇരുപത്തിരണ്ടിനാണ് ചിത്രം പുറത്തെത്തുക.

സംഗീതം അങ്കിത് മേനോൻ, ഗാനരചന- സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ- സുനിൽ ജോസ്, കലാസംവിധാനം- ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ്- വിപിൻ നായർ, ചീഫ് അസോസിയേറ്റ്- സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, സ്റ്റണ്ട്- സുധീഷ് കുമാർ, സ്റ്റിൽ- രാഹുൽ എം സത്യൻ, കളറിസ്റ്റ്- രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ- മഞ്ജു ഗോപിനാഥ്, വിഎഫ്എക്സ്- ടീം മീഡിയ, ഡിസൈൻ- യെല്ലോ ടൂത്ത്, പിആർ& മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി

LEAVE A REPLY

Please enter your comment!
Please enter your name here