‘നേര്’ മേക്കിംഗ് വീഡിയോ പുറത്ത്‌വിട്ട് അണിയറപ്രവർത്തകർ

0
262

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രം കോര്‍ട്ട് റൂം ഡ്രാമയാണ് നേര്.ഇപ്പോൾ ചിത്രത്തിൻറെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.23 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സംവിധായകൻ ജിത്തുവും തിരക്കഥാകൃത്തും
മറ്റ് ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത എല്ലാവരും ചിത്രവുമായി ബന്ധപ്പെട്ട അവരുടെ എക്‌സ്‌പീരിയൻസ് പറയുന്നുണ്ട്.

ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാതത്തെ അവതരിപ്പിക്കുന്നത്. ഏറെ വിജയം നേടിയ നിരവധി ചിതങ്ങളില്‍ മോഹന്‍ലാല്‍ വക്കീലായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നില്‍ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു. സംഘര്‍ഷവും. ഉദ്വേഗവും കോര്‍ത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്‘.ദൃശ്യം 2’ ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥ ഒരുക്കിയത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി, ജീത്തുവിന്റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. പ്രിയാമണി, അനശ്വര രാജന്‍, സിദിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യു വര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. റാം ആണ് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിൽ ഇടം നേടുന്ന മോഹൻലാൽ ചിത്രം കൂടിയാണ് നേര്. ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം ലഭ്യമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here