ഗുളികൻ തെയ്യത്തിന്റെ കഥ പറയുന്ന ‘ഗു’ ; പുതിയ പോസ്റ്റർ പുറത്ത്

0
116

നു രാധാകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ ചിത്രം ‘ഗു’ വിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലബാറിലെ തെയ്യം പ്രമേയമായെത്തുന്ന ചിത്രം ഗുളികൻ തെയ്യവുമായി ബന്ധപ്പെട്ടുള്ള കഥാപശ്ചാത്തലത്തിലാനൊരുങ്ങുന്നത്.മെയ് പതിനേഴിനാണു ചിത്രം തീയേറ്ററുകളിൽ റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈജു കുറുപ്പ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റർ പങ്കു വെച്ചിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Saiju Govinda Kurup (@saijukurup)

ചിത്രത്തിലെ പ്രധാന കഥ പത്രമായ ദേവനന്ദയുടെ ചിത്രമടങ്ങിയിട്ടുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. ദേവനന്ദ അവതരിപ്പിക്കുന്ന മിന്ന എന്ന കഥാപാത്രവും തെയ്യവും മുഖാമുഖം നിൽക്കുന്ന പോസ്റ്ററിൽ മിന്നയും ഗുളികനും നേർക്കുനേർ എന്ന ക്യാപ്‌ഷനും ഉണ്ട്.

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജുവാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടേതായി നേരത്തെ
പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും ട്രെയ്‌ലറും സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു. സംവിധായകൻ ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’.

ദേവനന്ദയെ കൂടാതെ നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ദേവാനന്ദയാണ് മിന്ന എന്ന കഥ പാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. മാളിക പുറത്തിന് ശേഷം ദേവാനന്ദയും സൈജു കുറുപ്പും അച്ഛൻ മകൾ കോംബോയിലെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ‘ഗു’ വിനുണ്ട്.

നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, ഡിസൈൻസ്: റോക്കറ്റ് സയൻസ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.

 

LEAVE A REPLY

Please enter your comment!
Please enter your name here