നായകനായി മാത്യു ; ‘നിലാവുക്ക് എൻമേൽ എന്നടീ കോപം’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

0
128

ടൻ ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ‘നിലാവുക്ക് എൻമേൽ എന്നടീ കോപം’ ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തെത്തി.വാലെന്റൈൻസ് ഡേ സ്പെഷ്യലായാണ് പോസ്റ്റർ പുറത്തെത്തിയത്.പുതുമുഖനടൻ പവിയും അനിഖ സുരേന്ദ്രനുമൊരുമിച്ചുള്ള പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്.

എ യൂഷ്വൽ ലവ് സ്റ്റോറി എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മാത്യു തോമസാണ് നായകനായി എത്തുന്നത്. അനിഖാ സുരേന്ദ്രൻ, പ്രിയാ പ്രകാശ് വാര്യർ എന്നിവരും താരനിരയിലുണ്ട്. റാബിയ, പവീഷ്, രമ്യ, വെങ്കി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Mathew (@mathewthomass)

ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ജി.വി. പ്രകാശ് കുമാറാണ് സം​ഗീത സംവിധാനം. ലിയോൺ ബ്രിട്ടോ ഛായാ​ഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ ജാക്കി. വിഷ്വൽ ഡയറക്ടർ/കോസ്റ്റ്യൂം ഡിസൈനർ കാവ്യ ശ്രീറാം. കോസ്റ്റ്യൂമർ നാ​ഗു. സ്റ്റിൽസ് മുരു​ഗൻ. പബ്ലിസിറ്റി ഡിസൈനർ കബിലൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡി. രമേഷ് കുച്ചിരായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രേയസ് ശ്രീനിവാസൻ.

അതേസമയം മാത്യു തോമസ് നായകനായി ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് പ്രേമലു.തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ഒരുക്കിയ ചിത്രം കൂടിയാണ് ‘പ്രേമലു’. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനി കഥാപാത്രങ്ങളായെത്തിയത്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

 

View this post on Instagram

 

A post shared by Mathew (@mathewthomass)

കോളേജ് പഠനം കഴിഞ്ഞശേഷം യുകെയിൽ പോയി രക്ഷപ്പെടണം എന്ന ആ​ഗ്രഹമുള്ള യുവാവായ സച്ചിനായാണ് നസ്ലിൻ എത്തുന്നത്. ഹെെദരാബാദിൽ എത്തുന്ന അവ​ന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പെൺകുട്ടി എത്തുകയാണ്. അവളോട് തോന്നുന്ന പ്രണയവും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം. റീനുവെന്ന കഥാപാത്രമായി മമിതയാണ് വേഷമിട്ടിരിക്കുന്നത്. പഠിക്കാൻ വേണ്ടി അന്യസംസ്ഥാനങ്ങളിലെത്തിച്ചേരുന്ന യുവതലമുറ നേരിടുന്ന പ്രശ്നങ്ങളെ തമാശചാലിച്ച് പറയുകയാണ് ചിത്രത്തിൽ. അന്യദേശത്ത് എത്തിപ്പെടുമ്പോൾ മലയാളികൾ തമ്മിൽ പരസ്പരമുണ്ടാകാറുള്ള ബന്ധവും സംവിധായകൻ ചിത്രത്തിൽ ഭം​ഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ‌

 

 

LEAVE A REPLY

Please enter your comment!
Please enter your name here