റിലീസിനൊരുങ്ങി “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ” മെയ് 31 ന് ചിത്രം തിയേറ്ററുകളിൽ

0
108

കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമ്മിച്ച്, റാഫിയുടെ തിരക്കഥയിൽ നാദിർഷാ സംവിധാനം ചെയ്യുന്ന “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ” റിലീസിനൊരുങ്ങുന്നു. സംവിധായകൻ നാദിർ ഷാ തൻറെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കര്യം അറിയിച്ചിരിക്കുന്നത്. മെയ് 31 നാണു സിനിമ റിലീസ് ചെയ്യുന്നത്. നേരത്തെ ഫെബ്രുവരി 23 നായിരുന്നു “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ” യുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കേരളത്തിലെ ഒരു തീയറ്റർ സംഘടന ഫെബ്രുവരി 23 മുതൽ തീയറ്റർ സമരം പ്രഖ്യാപിച്ചതിനാൽ റിലീസ് നീട്ടി വെക്കുകയായിരുന്നു. പുതുക്കിയ റിലീസ് തിയ്യതി പിന്നീട് അറിയിക്കും എന്നായിരുന്നു അന്ന് സംവിധായകൻ അറിയിച്ചിരുന്നത്.

 

 

View this post on Instagram

 

A post shared by Nadhir Shah (@m.s.nadirshah)

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ മുഹമ്മദ് റാഫിയും, നാദിർഷയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി”. കൊച്ചിയിലെ യുവത്വത്തിന്റെ കഥ പറയുന്നതാണ് ഈ ചിത്രം .റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു. അത് യാഥാർഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ റാഫി ചിത്രത്തിലെ നായകനായി എത്തുന്നു എന്നൊരു സവിശേഷത കൂടി ഉണ്ട് . ചെറിയ ചെറിയ റോളുകളിൽ കൂടി മലയാള സിനിമയിലേക്ക് വരുന്നവരടക്കം കഴിവുള്ള പലരെയും കൈപിടിച്ചുയർത്തിയ നാദിർഷ വീണ്ടുമൊരു പുതുമുഖ നായകനെ കൂടി മലയാളികൾക്ക് മുന്നിലേക്ക് അവതരിപ്പിക്കുകയാണ്. പ്രേക്ഷകർ ഒന്നാകെ മുബിന്റെ പെർഫോമൻസ് കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് തന്നെ ആണ് .

പുതുമുഖ നടനാണ് നായക കഥാപാത്രം ചെയ്യുന്നതെങ്കിലും നായികയായെത്തുന്നത് ദേവിക സഞ്ജയാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാളത്തിലെ 2 പ്രോമിസിംഗ് നടന്മാരായ ഷൈൻ ടോം ചാക്കോയും അർജുൻ അശോകനുമാണ്.

ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച സ്വീകാര്യത അപ്രതീക്ഷിതമായിരുന്നു . നഗരം ഉറങ്ങി കഴിയുമ്പോൾ ഉണരുന്ന ഒരു കൂട്ടരുണ്ട് , അവരാണ് രാത്രി നഗരം ഭരിക്കുന്നത് എന്ന് പറയുന്ന ജാഫർ ഇടുക്കിയുടെ സംഭാഷണ ശകലത്തോട് കൂടിയാണ് ട്രൈലെർ തുടങ്ങുന്നത് . നല്ലൊരു കളർ ഫുൾ പടം തന്നെയാണ് പ്രതീക്ഷിക്കേണ്ടത് എന്നത് ട്രെയ്ലറിൽ നിന്നും വ്യകതമാണ് . കേരളത്തിന്റെ ഹൃദയമായ കൊച്ചിയുടെ നൈറ്റ് ലൈഫും മനോഹാരിതയും, മറ്റു പല നല്ലതും ചീത്തയുമായ സാധ്യതകളും കൂടി ഉൾപ്പെടുത്തിയാണ് ചിത്രം നിര്മിച്ചിരിക്കുന്നതെന്നാണ് ട്രൈലറിൽ നിന്ന് വ്യക്തമാക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here