രാഷട്രീയം മോശപ്പെട്ട കാര്യമല്ല, പ്രവര്‍ത്തനം നടത്തുന്നവരോട് ബഹുമാനം മാത്രം: ഉണ്ണി മുകുന്ദന്‍

0
109

രാഷട്രീയം മോശപ്പെട്ട കാര്യമല്ല. രാജ്യത്തിന് വേണ്ടി സംസാരിക്കുന്ന ഏത് പാര്‍ട്ടിയാണെങ്കിലും അതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും എനിക്ക് ബഹുമാനം മാത്രമേയുള്ളൂവെന്ന് ഉണ്ണി മുകുന്ദന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍…

ഇലക്ഷനില്‍ മത്സരിക്കാന്‍ ആരും സമീപിച്ചിട്ടില്ല. എന്റെ കല്യാണ വാര്‍ത്ത പോലെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വന്ന വാര്‍ത്ത. രാഷട്രീയം മോശപ്പെട്ട കാര്യമല്ല. രാജ്യത്തിന് വേണ്ടി സംസാരിക്കുന്ന ഏത് പാര്‍ട്ടിയാണെങ്കിലും അതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും എനിക്ക് ബഹുമാനം മാത്രമേയുള്ളൂ. ഒാരോ രാഷ്ട്രീയപാര്‍ട്ടിയ്ക്കും ഓരോ ഐഡിയോളജിയുണ്ടാകും. ഇന്ന ഐഡിയോളജിപ്രകാരം മുന്നോട്ട് പോയാല്‍ മാത്രമേ രാജ്യം മുന്നോട്ട് പോകുകയുള്ളൂവെന്ന് വിചാരിക്കുന്നുണ്ടാകും. ഞാന്‍ വിശ്വസിക്കുന്നത് നാഷണലിസ്റ്റായിട്ടുള്ള ഐഡിയോളജിയിലാണ്. എനിക്ക് രാജ്യം കഴിഞ്ഞിട്ടേയുള്ളൂ എല്ലാം. കുട്ടിക്കാലം മുതലേ അങ്ങനെ വളര്‍ത്തിയത് കൊണ്ടാകാം അങ്ങനെ പോകാനാഗ്രഹിക്കുന്നത്. ഉന്നതസ്ഥാനത്തിരിക്കുന്ന പ്രധാനമന്ത്രി.

നിങ്ങളുടെ വീട്ടിലുള്ള കുട്ടിയോട് നിങ്ങള്‍ പറയാറുണ്ടോ നിങ്ങള്‍ വലുതാകുമ്പോള്‍ പ്രധാനമന്ത്രിയാകണമെന്ന്. എന്തുകൊണ്ട് പറയുന്നില്ല. കാര്യങ്ങള്‍ എളുപ്പമല്ല. അതുകൊണ്ടാണ് പറയാത്തത്. ഉണ്ണിമുകുന്ദനെപ്പോലുള്ള ആളുകള്‍ക്ക് മാത്രമേ പറയുവാന്‍ സാധിക്കുകയുള്ളൂ എന്ന് പറയുവാണെങ്കില്‍ അതൊരു കോംപ്ലീമെന്റായിട്ടാണ് ഞാന്‍ എടുക്കുകയുള്ളൂ. പൊളിറ്റിക്‌സിനെക്കുറിച്ച് പറയുമ്പോള്‍ പേടീച്ചിട്ട് ഒരു വശത്ത് പോയിരിക്കുന്ന ആളല്ല. ഇത്രയും പേര്‍ക്ക് വിശ്വാസമുണ്ടല്ലോ എന്നെയും കൊണ്ട് ഇത്രയും സാധിക്കുമെന്ന്.

(ഷാഫീ പറമ്പില്‍) ഷാഫീക്ക എന്റെ അടുത്ത സുഹൃത്താണ്. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു. നമുക്ക് പറ്റാത്ത കാര്യങ്ങളാണ് ഇവരൊക്കെ ചെയ്യുന്നത്. അതുകൊണ്ട് പൊളിറ്റിക്‌സിനെക്കുറിച്ച് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റായ കാര്യമല്ല. സാധാരണ ഒരു ചെറുപ്പക്കാരന്‍ പൊളിറ്റിക്‌സ് അറിഞ്ഞിരിക്കണം. എന്റെ ചുറ്റുവട്ടത്ത് നടക്കുന്നത് എന്താണെന്ന് എനിക്കറിയാം. ഞാന്‍ അതില്‍ ഇടപെടുന്നില്ലെന്നെ ഉള്ളൂ.

അതേസമയം,ഒരു സിനിമ റിവ്യു ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല ഉണ്ണി മുകുന്ദന്. അതുകൊണ്ട് ആള്‍ക്കാരെ വിളിച്ച് വഴക്ക് പറയുന്നു., ജോലി കളയുന്നു, ഇതൊന്നുമല്ല സംഭവിച്ചത്. ഒരു സിനിമയ്ക്ക് ഒരു റിവ്യു മതിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഞാന്‍ വിശ്വസിക്കും. 12 വര്‍ഷമായി ഇന്നലെത്തുടങ്ങിയ പരിപാടിയൊന്നുമല്ല. റിവ്യു വരണം. റിവ്യു ഉണ്ടെങ്കില്‍ മാത്രമേ നല്ലതാണോ ചീത്തയാണോയെന്ന് വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂ. അതിലൊന്നു ഒരു കുഴപ്പവുമില്ല. പക്ഷേ പ്രശ്നം എവിടെയാണെന്ന് വെച്ചാല്‍ വ്യക്തിപരമായി, മോശപ്പെട്ട രീതിയില്‍ താഴ്ത്തി സംസാരിക്കുക, അയാളുടൈ ആചാരങ്ങളെയും വിശ്വാസങ്ങളെയും മോശപ്പെട്ട രീതിയില്‍ സംസാരിക്കുക ഇവയൊക്കെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here