സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി പൊന്നിയിൻ സെൽവൻ-2 ന്റെ ട്രെയിലർ ലോഞ്ച് വീഡിയോ

0
955

‘പൊന്നിയിൻ സെൽവൻ-2’ന്റെ ട്രെയിലർ ലോഞ്ച് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിലാണ് നടന്നത്. തമിഴകത്തെ സൂപ്പർ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ കമൽ ഹാസൻ, ഖുശ്ബു, സിമ്പു തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു.

സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വപ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. പൊന്നിയൻ സെൽവന്റെ ആദ്യ ഭാഗം സൂപ്പർ ഹിറ്റായതിനെ തുടർന്ന് രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി ഏപ്രിൽ 28-നാണ് ചിത്രം ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുക.
എ.ആർ റഹ്‌മാന്റെ സംഗീതവും രവി വർമ്മന്റെ ഛായാഗ്രഹണവും തോട്ടാ ധരണിയുടെ കലാ സംവിധാനവുമാണ് ‘പൊന്നിയിൻ സെൽവ’നിലെ പ്രധാന ഘടകങ്ങൾ. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here