ധനുഷ് ചിത്രം ‘രായനി’ലെ അടുത്ത സിം​ഗിൾ നാളെയെത്തും : ‘രായൻ റമ്പ്ൾ’

0
74

നുഷ് നായകനായി അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്ന ചിത്രമാണ് ‘രായൻ’. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്. ചിത്രത്തിൽ വേറിട്ടൊരു ലുക്കിലാണ് എത്തുന്നത്. ജൂലൈ 26 റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ഇപ്പോൾ ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. രായനിലെ അടുത്ത സിം​ഗിൾ നാളെ പുറത്തുവിടുമെന്നാണ് നിർമ്മാതാക്കളിൽ ഒരാളായ സൺ പിക്ച്ചേർസ് അറിയിച്ചിരിക്കുന്നത്. രായൻ റമ്പ്ൾ എന്നാണ് ​ഗാനത്തി​ന്റെ പേര്.

 

View this post on Instagram

 

A post shared by Sun Pictures (@sunpictures)

അതേമയം, രായൻ കേരളത്തിലെ തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. കൂടാതെ ചെന്നൈയില്‍ ചെച്ചാ ജൂലെെ ആറിനായിരിക്കും ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എന്നും റിപ്പോര്‍ട്ട് ഉണ്ടാ. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാര്‍ഥ്യം പോലെയാണെന്നും, ധനുഷ് ഒരു പ്രചോദനമാണ് എന്നും കുറിപ്പിൽ പറയുന്നുണ്ട്. സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ധനുഷ് ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുന്നുണ്ട്. അതേസമയം ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങളായി എത്തുന്നത് സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷാര വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവർ ആണ്. ചിത്രത്തി​ന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം പകരുന്നത് എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ എന്താണ് ചിത്രത്തി​ന്റെ പ്രമേയം എന്ന് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് ജൂലെെ 26 ന് തന്നെ ആയിരിക്കും.

 

View this post on Instagram

 

A post shared by Sun Pictures (@sunpictures)

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമായിട്ടുള്ള ആളാണ് നായകൻ എന്നും റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നു. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം ചിത്രത്തില്‍ നായകനുണ്ട് എന്നും ചില റിപ്പോര്‍ട്ടുകൾ ഉണ്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ വില്ലൻ കഥാപാത്രമായി എത്തുന്നത് എന്ന് നേരത്തെതന്നെ പല വാർത്തകളും വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here