രവിതേജയുടെ ആക്ഷൻ നിറച്ച ചിത്രം : ഷോ ​സ്റ്റീലറായി ‘മിസ്റ്റർ ബച്ചൻ’ ടീസർ

0
81

രീഷ് ശങ്കർ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിസ്റ്റർ ബച്ചൻ’. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പുതിയ ചിത്രത്തിൻറെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറ പ്രവർത്തകർ. ഷോ റീൽ എന്ന പേരിലാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. തെലുങ്കിൽ മാസ് മഹാരാജ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന രവി തേജയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഈ ചിത്രത്തിലൂടെയാണ് ഭാഗ്യശ്രീ ബോർസ് ടോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.

രവിതേജയുടെ മറ്റൊരു മാസ് അവതാരം കൂടിയാണ് ഈ ചിത്രം. അനീതിക്കെതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടം തന്നെയാണ് 70കളുടെ പാശ്ചതലത്തിൽ ഈ ചിത്രത്തിൽ പറയുന്നത്. ജഗപതി ബാബു അടക്കം വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. ഹിന്ദി ചിത്രം റെയ്ഡിൻറെ റീമേക്കാണ് ചിത്രം എന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. ചിത്രത്തിൽ വലിയ മാറ്റങ്ങൾ തന്നെ സംവിധായകൻ വരുത്തിയെന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകർ ടീസർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പീപ്പിൾ മീഡിയ ഫാക്ടറിയാണ് . മിക്കി ജെ മേയറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത മാസം ചിത്രം റിലീസാകും എന്നാണ് സൂചന. ഈഗിൾ ആയിരുന്നു രവിതേജ അഭിനയിച്ച അവസാനത്തെ ചിത്രം. ആക്ഷൻ ചിത്രമായി എത്തിയ പടം എന്നാൽ ബോക്സോഫീസിൽ വലിയ പരാജയമായി മാറിയിരുന്നു.

അതേസമയം കഴിഞ്ഞ വർഷം ഇറങ്ങിയ രവിതേജയുടെ ചിത്രം ടെെഗർ ഹിറ്റായിരുന്നു. അരങ്ങുവാഴുന്ന മോസ്റ്റ് വാണ്ടഡ് കള്ളന്മാരുടെ താവളമായ സ്റ്റുവർട്ട്‌പുരത്തേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകും വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൈഗർ നാഗേശ്വര റാവുവിന്റെ രക്തരൂക്ഷിതമായ വേട്ടയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. രവി തേജ ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. രവിതേജ സ്വന്തം ശബ്ദത്തിൽത്തന്നെയാണ് മലയാളത്തിലും ഡബ്ബ് ചെയ്തത്.

വംശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിന് പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്. പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അഭിഷേക് അ​ഗർവാൾ ആർട്ടിസിന്റേതായി ഒരുങ്ങുന്ന ചിത്രമായിരുന്നു അത്.

LEAVE A REPLY

Please enter your comment!
Please enter your name here