തലൈവർക്ക് പാക്ക് അപ് ; ‘വേട്ടയ്യനി’ലെ രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി

0
77

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം വേട്ടയ്യനിലെ രജനികാന്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി.നിർമ്മാതാക്കളാണ് ഈ വിവരം സോഷ്യൽമീഡിയയിലൂടെ പുറത്ത് വിട്ടത്.നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2024 ഒക്ടോബറിലാണ് ചിത്രം ആഗോളവ്യാപകമായി റിലീസിനെത്തുക.

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണാ ദഗുബാട്ടി, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വലിയൊരു താരനിര സിനിമയുടെ ഭാഗമാണ്. രജനികാന്തിനൊപ്പം നിൽക്കുന്ന ഫഹദ് ഫാസിലിന്റെ ലൊക്കേഷൻ ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ആവേശം തീർത്തിരുന്നു. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് സൂചനകൾ.

ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ്ആർ കതിർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഫിലോമിൻ രാജ് ചിത്രസംയോജനവും, അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു. കലാസംവിധാനം നിർവഹിക്കുന്നത് ശക്തി വെങ്കട്ട് രാജ്, മേക്കപ്പ് ചെയ്യുന്നത് ബാനു ബി, പട്ടണം റഷീദ് എന്നിവരാണ്. വസ്ത്രാലങ്കാരം കെെകാര്യം ചെയ്യുന്നത് അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം എന്നിവരാണ്. സ്റ്റിൽസ് എടുക്കുന്നത് മുരുകൻ തുടങ്ങിയവരാണ് ചിത്രത്തി​ന്റെ മറ്റ് അണിയറ പ്രവർത്തകർ.ചിത്രത്തിന്റെ ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിൽ എത്തിയിരുന്നു. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളായിരുന്നു. ആദ്യമായാണ് ഒരു രജനികാന്ത് ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. രജനികാന്തിന്റെ വില്ലൻ കഥാപാത്രമായായിരിക്കും ഫഹദ് ഫാസിൽ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഈ അടുത്ത് പുറത്തിറങ്ങിയ മാമന്നനിലെ രത്നവേൽ എന്ന വില്ലൻ കഥാപാത്രവും പുഷ്പയിലെ ബൻവർ സിംഗ് ശിഖാവത്ത് എന്ന വേഷവും ഫഹദിന് തെന്നിന്ത്യയിൽ മികച്ച ജനപ്രീതി നേടിക്കൊടുത്തിരുന്നു. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം രജനീകാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന ‘ വേട്ടയ്യൻ’ എന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലെത്തും എന്ന റിപ്പോർട്ടുകൾ ആരാധകർക്ക് ആവേശമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here