സുരാജ് വെഞ്ഞാറമൂടി​ന്റെ ‘എക്സ്ട്രാ ഡീസ​ന്റ്’ : ഫ​സ്റ്റ്ലുക് പോ​സ്റ്റർ പുറത്ത്

0
171

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് ‘ഇ ഡി – എക്സ്ട്രാ ഡീസന്റ്’. പൂർണ്ണമായും തമാശയ്ക്ക് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കൽ ആണ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ തിരക്കഥാ രചന നിർവഹിക്കുന്നത്. ചിത്രത്തി​ന്റെ ഫ​സ്റ്റ്ലുക്ക് പോ​സ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ. ഒരു ഫാമിലിയുമായി ബന്ധപ്പെട്ട കഥയോ, അല്ലെങ്കിൽ ഒരു ഫാമിലിക്കുള്ളിൽ നടക്കുന്ന കഥയോ ആണെന്നാണ് ഫ​സ്റ്റ്ലുക്ക് പോ​സ്റ്റർ സൂചിപ്പിക്കുന്നത്.

ചിത്രത്തിൽ സുരാജ് ഒരു മധ്യവയസ്ക​ന്റെ വേഷത്തിലാണ് എത്തുന്നത്. കൂടാതെ ചിത്രത്തിൽ വിനയപ്രസാദ്, ​ഗ്രേസ് ആ​ന്റണി, സുധീർ കരമന എന്നിവരും ഒപ്പം പ്രേമലു സിനിമയിലൂടെ പ്രേക്ഷകപ്രീതി നേടിയ ശ്യാം മോഹനും ഉണ്ട്. കുടുംബപ്രേക്ഷകർക്ക് തീർച്ചയായും ഇഷ്ടപ്പെടും എന്നുള്ള സൂചനയാണ് പോ​സ്റ്റർ നൽകുന്നത്. ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായികാ വേഷത്തിൽ എത്തുന്നത്. ഒപ്പം പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നീ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികയിൽ ഷൂട്ടിങ് ആരംഭിച്ച ‘ഇ.ഡി’ യുടെ ചിത്രീകരണം ഇപ്പോൾ പാലക്കാട് വെച്ച് നടക്കുകയാണ്.

കോ പ്രൊഡ്യൂസർ ആയെത്തുന്നത് ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ ആയി സന്തോഷ് കൃഷ്ണൻ, ഛായാ​ഗ്രഹണം ഷാരോൺ ശ്രീനിവാസ്, മ്യൂസിക് ചെയ്യുന്നത് അങ്കിത് മേനോൻ, എഡിറ്റർ ആയെത്തുന്നത് ശ്രീജിത്ത് സാരംഗ്, ആർട്ട് ചെയ്തിരിക്കുന്നത് അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം കെെകാര്യം ചെയ്തിരിക്കുന്നത് സമീറ സനീഷ്, മേക്കപ്പ് ചെയ്യുന്നത് റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് ആയി പ്രവർത്തിക്കുന്നത് സുഹൈൽ.എം. കൂടാതെ ചിത്രത്തിലെ മനോഹരമായ ​ഗാനങ്ങൾക്ക് ലിറിക്‌സ് തയ്യാറാക്കിയിരിക്കുന്നത് വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, പ്രൊഡക്ഷൻ കൺട്രോളർ ആയെത്തുന്നത് ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ ചെയ്യുന്നത് വിക്കി, ഫൈനൽ മിക്സ് ചെയ്യുന്നത് എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് ആയി ചിത്രത്തിലെത്തിയത് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് ആയെത്തുന്നത് അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ ആയെത്തിയത് നവാസ് ഒമർ, സ്റ്റിൽസ് എടുത്തിരിക്കുന്നത് സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് തയ്യാറാക്കിയിരിക്കുന്നത് യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ ചെയ്യുന്നത് മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here