പക്കാ വില്ലനിസം നോട്ടവുമായി സൂര്യ : കാർത്തിക് സുബ്ബരാജ് ചിത്രം ‘സൂര്യ 44​’ന്റെ ആദ്യ ഷോട്ട്

0
115

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായക കഥാപാത്രമായെത്തുന്ന ‘സൂര്യ 44’. പ്രഖ്യാപനം മുതൽ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രത്തി​ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ ഇപ്പോൾ.

 

View this post on Instagram

 

A post shared by Stone Bench (@stonebenchers)

ചിത്രത്തി​ന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിരിക്കുകയാണെന്നും വളരെ നല്ല രീതിയിൽ അത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നുമാണ് പറയുന്നത്. ചിത്രത്തി​ന്റെ ആദ്യ ഷോട്ടും അവർ പങ്കുവെച്ചിട്ടുണ്ട്. പിന്തിരിഞ്ഞിരുക്കുന്ന സൂര്യയുടെ ലോങ് ഷോട്ടിൽ നിന്നും ക്ലോസപ്പ് ഷോട്ടിലേക്ക് വരികയും സൂര്യയുടെ കിടിലൻ നോട്ടവുമൊക്കെയാണ് ആദ്യ ഷോട്ട്. ആരാധകരൊന്നടങ്കം ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തി​ന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക ശ്രേയാസ് കൃഷ്‍ണയായിരിക്കും. അതേസമയം ചിത്രത്തിലേക്ക് നടൻ ജോജു ജോർജ്, ജയറാം, കരുണാകനൻ എന്നിവർ ജോയിൻ ചെയ്തതായും നിർമ്മാതാക്കൾ അറിയിക്കുന്നുണ്ട്. കൂടാതെ നടി പൂജ ഹെ​ഗ്ഡെയും ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം ക്യാരക്ടർ പോ​സ്റ്ററുകൾ നിർമ്മാതാക്കൾ പങ്കുവെച്ചിരുന്നു.

വളരെ വ്യത്യസ്തമായൊരു പോ​സ്റ്ററാണ് ചിത്രത്തി​ന്റെ ക്യാരക്ടർ പോ​സ്റ്ററായി ചെയ്തിരിക്കുന്നത്. ചിത്രത്തി​ന്റെ ഫ​സ്റ്റ ലുക്ക് പോ​സ്റ്ററിൽ ഒരു തീയുടെ പശ്ചാത്തലത്തിൽ മരത്തിൽ കൊത്തിവെച്ച രീതിയിലാണ് സൂര്യ 44 എന്ന് ആലേഖനം ചെയ്തിരുന്നത്. ഈ മരത്തടിക്ക് പുറകിൽ നിൽക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തിറങ്ങിയ ക്യാരക്ടർ പോ​സ്റ്ററുകൾ.

കാര്‍ത്തിക് സുബ്ബരാജി​ന്റെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യ നായകനാകുന്ന ചിത്രത്തിന്റെ എണ്‍പത് ശതമാനവും ചിത്രീകരിക്കുക സെറ്റിലായിരിക്കും എന്നാണ് സൂചന. ‘ലവ് ലാഫ്‌റ്റർ വാർ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥയായിരിക്കുമെന്നാണ് സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് പുതിയ ചിത്രം നിർമ്മിക്കുന്നത്. സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന മറ്റൊരു ചിത്രമായ കങ്കുവയുടെ റിലീസിനായും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിരുത്തൈ ശിവയാണ് കങ്കുവയുടെ സംവിധാനം നിര്‍വഹിക്കുന്നത്. തിരക്കഥയും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. അതേസമയം, സൂര്യ 44 ​ന്റെ പുതിയ അപ്ഡേറ്റിലെ വീഡിയോയിലെ സൂര്യയുടെ രൂക്ഷമായ നോട്ടവും, കങ്കുവ സിനിമയുടെ ​ഗ്ലിംപ്സിലെ നിലമാ.. എന്നു ചോദിക്കുന്ന സമയത്തെ നോട്ടവും ഏകദേശം ഒരേ പോലെ തോന്നുന്നു എന്നൊക്കയാളുകൾ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here