‘സൂര്യ 44’ പുത്തൻ അപ്ഡേറ്റ് പുറത്ത്

0
105

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ സൂര്യയാണ് നായക കഥാപാത്രമായെത്തുന്നത്. പ്രഖ്യാപനം മുതൽ ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘സൂര്യ 44’. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരുന്നത്. ശ്രേയാസ് കൃഷ്‍ണയായിരിക്കും ചിത്രത്തി​ന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ 44 ചിത്രത്തി​ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണിപ്പോൾ. ചിത്രത്തി​ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആൻഡമാനിലെ പോര്‍ട്‍ ബ്ലെയറിൽ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

കാര്‍ത്തിക് സുബ്ബരാജി​ന്റെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യ നായകനാകുന്ന ചിത്രത്തിന്റെ എണ്‍പത് ശതമാനവും ചിത്രീകരിക്കുക സെറ്റിലായിരിക്കും എന്നാണ് സൂചന. സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന മറ്റൊരു ചിത്രമായ കങ്കുവയുടെ റിലീസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിരുത്തൈ ശിവയാണ് കങ്കുവയുടെ സംവിധാനം നിര്‍വഹിക്കുന്നത്. തിരക്കഥയും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്.

മൂന്നൂറ് കോടി ബജറ്റിലാണ് സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി സൂര്യ എത്തുമ്പോള്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100ലധികം നര്‍ത്തകരുണ്ടാകും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദിഷാ പഠാണിയാണ് ചിത്രത്തിൽ നായികയായി എത്തുക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നീ താരങ്ങളും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും സൂര്യ നായകനായ ചിത്രം കങ്കുവ പ്രദര്‍ശനത്തിന് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള സൂചന. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് ബോളിവുഡ് നായകൻ ബോബി ഡിയോൾ ആണ് എത്തുന്നത്. താരത്തി​ന്റെ ക്യാരക്ടർ ടീസർ നേരത്തെതന്നെ ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

അതേസമയം, സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായി എത്തുന്ന ഒരു ചിത്രമുണ്ടാവുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാൻ എന്ന ചിത്രത്തി​ന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു. സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here