ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ; ”നിലവുക്ക് എൻമേൽ എന്നടീ കോപം” മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
124

ടൻ ധനുഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ .ഇപ്പോൾ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്തെത്തിയിരിക്കുകയാണ്.എ യൂഷ്വൽ ലവ് സ്റ്റോറി എന്ന ടാ​ഗ് ലൈനോടെ എത്തുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റർ പുറത്തെത്തിയിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരം മാത്യു തോമസാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. അനിഖാ സുരേന്ദ്രൻ, പ്രിയാ പ്രകാശ് വാര്യർ എന്നിവരും താരനിരയിലുണ്ട്. റാബിയ, പവീഷ്, രമ്യ, വെങ്കി  എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധനുഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ജി.വി. പ്രകാശ് കുമാറാണ് സം​ഗീത സംവിധാനം. ലിയോൺ ബ്രിട്ടോ ഛായാ​ഗ്രഹണവും പ്രസന്ന ജി.കെ എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ : ജാക്കി. വിഷ്വൽ ഡയറക്ടർ/കോസ്റ്റ്യൂം ഡിസൈനർ : കാവ്യ ശ്രീറാം. കോസ്റ്റ്യൂമർ : നാ​ഗു. സ്റ്റിൽസ് മുരു​ഗൻ. പബ്ലിസിറ്റി ഡിസൈനർ : കബിലൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഡി. രമേഷ് കുച്ചിരായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ശ്രേയസ് ശ്രീനിവാസൻ.

അതേസമയം ധനുഷിന്റേതായി പ്രദർശനത്തിനൊരുങ്ങുന്ന ചിത്രമാണ് അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻമില്ലർ.സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് സത്യ ജ്യോതി ഫിലിംസിൻറെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ ആണ് ധനുഷിന്റെ നായികയായെത്തുന്നത് . ഛായാഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർഥ നൂനി, എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് നഗൂരൻ രാമചന്ദ്രൻ ആണ്. ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ, ജോൺ കൊക്കെൻ, എഡ്വാർഡ് സോണൻബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷൻ, നാസർ, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.Image

‘ക്യാപ്റ്റൻ മില്ലറി’ന്റെതായി പുറത്തിറങ്ങുന്ന ഏതൊരു വാർത്തകൾക്കും കേൾവിക്കാർ ഏറെയാണ്.ചിത്രത്തിൻറെ പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു . ജി വി പ്രകാശ് കുമാറാണ് ക്യാപ്റ്റൻ മില്ലറിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പുറത്തിറങ്ങിയ ഈ പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ചു ചിത്രത്തിന്റേതായി ആദ്യം പുറത്തെത്തുന്നത് ഒരു വിപ്ലവ ഗാനം ആയിരിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here