അനുരാഗ് കശ്യപിന്റെ കലാസൃഷ്ടി കാനിൽ എത്തുന്നത് ഇത് നാലാം തവണ

0
138

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’ 2023 കാൻ ചലച്ചിത്രോത്സവത്തിലേയ്ക്ക്. ഈ വർഷം കാനിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ‘കെന്നഡി’. സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘കെന്നഡി’. മിഡ്നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.

മെയ് 16 മുതൽ 27 വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവത്തിൽ ഒന്നായാണ് കാൻ ഫിലിം ഫെസ്റ്റിവലിനെ കണക്കാക്കുന്നത്. മുൻപും അനുരാഗ് കശ്യപിന്റെ ഒന്നിലധികം ചിത്രങ്ങൾ കാനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2012-ൽ ‘ഗ്യാങ്‌സ് ഓഫ് വസേപുർ’, 2016-ൽ ‘രാമൻ രാഘവ് 2.0’ 2013-ൽ ‘അഗ്ലി’ എന്നിവയും ‘ബോംബെ ടോക്കീസ്’ എന്ന ആന്തോളജിയും കാനിൽ എത്തിയിട്ടുണ്ട്.

ആദ്യമായാണ് സണ്ണി ലിയോൺ അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഹുൽ ആണ്. രാഹുൽ മുൻപും അനുരാഗ് കശ്യപുമായി പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച ‘അഗ്ലി’ 2013-ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here