തീയേറ്ററുകളിൽ പരാജയം, ഒടിടിയിലെത്തിയപ്പോൾ ട്രെ​ന്റിം​ഗിൽ ഇന്ത്യയിൽ ഒന്നാമതായി ജി വി പ്രകാശ് കുമാറി​ന്റെ ‘കൽവൻ’

0
75

ജി വി പ്രകാശ് കുമാര്‍ നായകനായെത്തിയ ചിത്രമായി തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘കല്‍വൻ’. എന്നാൽ ചിത്രം പ്രതീക്ഷിച്ചപോലെ വലിയ ഹിറ്റായി മാറിയിരുന്നില്ല. തിയറ്ററുകളില്‍ പരാജയപ്പെട്ട ജി വി പ്രകാശ് ചിത്രം കല്‍വൻ പിന്നീട് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് കല്‍വൻ സിനിമയ്‍ക്ക് ഒടിടിയില്‍ ലഭിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് കല്‍വൻ സിനിമ നിലവിൽ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ട്രെൻഡിംഗായി മാറിയ സിനിമ ഇപ്പോൾ ഇന്ത്യയില്‍തന്നെ ഒന്നാമതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സംവിധായകൻ പി വി ശങ്കറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തില്‍ ഭാരതി രാജ, ഇവാന, ധീന എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചതും പി വി ശങ്കർ തന്നെയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുമ്പോള്‍ കല്‍വന്റെ ആര്‍ട് എൻ കെ രാഹുലാണ് നിര്‍വഹിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പ്രകാശ് കുമാറിന്റതായി മുൻമ്പ് എത്തിയ ചിത്രം റിബല്‍ ആയിരുന്നു. പ്രേമലുവെന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മമിതയാണ് ചിത്രത്തിൽ നായികയായെത്തിയത്. നികേഷ് ആര്‍ എസാണ് ചിത്രം സംവിധാനം ചെയ്തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ തന്നെയായിരുന്നു സംഗീതവും നിര്‍വഹിച്ചത് എന്ന പ്രത്യേകതയും റിബല്‍ ചിത്രത്തിന് ഉണ്ടായിരുന്നു. കൂടാതെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സിനിമയിലേതായി പുറത്തിറങ്ങിയ ഒരു ​ഗാനത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് വളരെയധികം ട്രോളുകൾ നേരിടേണ്ടിവന്നിരുന്നു. വരികൾ മലയാളത്തിലേക്ക് ആക്കിയപ്പോഴുള്ളതിനെയാണ് ട്രോളിയത്.

ജി വി പ്രകാശ്‍ കുമാറി​ന്റേതായി ഇടിമുഴക്കം എന്നൊരു ചിത്രവും റിലീസ് ചെയ്യാനുണ്ട് എന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ കഥ സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത് എന്നാണ് വിവരങ്ങൾ. നിര്‍മാണം കലൈമകൻ മുബാറക്കാണ് നിർവ്വഹിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വറാണ് , എൻ ആര്‍ രഘുനന്ദനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here