അവിര റെബേക്ക സംവിധാനം ചെയ്യുന്ന ‘തിളപ്പ്’ ; അഭിനയ കളരി ആരംഭിച്ചു

0
112

കരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിർവ്വഹിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് മുമ്പുള്ള അഭിനയക്കളരി എറണാകുളം സാറ്റർ റസിഡൻസിയിൽ ആരംഭിച്ചു. പ്രശസ്ത നടിയും, സ്കൂൾ ഓഫ് ഡ്രാമ മെഡൽ ജേതാവുമായ ഹിമ ശങ്കരി അണ് ക്ലാസ് നയിക്കുന്നത്. മെയ് 12 മുതൽ 14 വരെ നീളുന്ന ക്യാമ്പിൻ്റെ, അവസാന ദിവസമായ 14-ന് രാവിലെ 11 മണിക്ക്, ചിത്രത്തിൻ്റെ പൂജ നടക്കും.നടൻ ശ്രീനിവാസൻ ,സലിം കുമാർ എന്നിവർ പങ്കെടുക്കും.
മെറിഡിയൻ ഇൻ്റർനാഷണൽ ഫിലിംസിനു വേണ്ടി ഫിലിപ്പ് നിർമ്മിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് അവിരാ റെബേക്കയാണ്.


ശ്രീനിവാസൻ , ഷൈൻ ടോം ചാക്കോ , ജോയി മാത്യു , സലിം കുമാർ , ജാഫർ ഇടുക്കി ,സുൽഫി ഷാ , അനീന മരിയ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം സുമേഷ് ശാസ്ത നിർവഹിക്കുമ്പോൾ എഡിറ്റിങ് ഷാനിർ ആണ് ചെയ്യുന്നത്. ചിത്രത്തിൽ മേക്കപ്പ് നിർവഹിക്കുന്നത് പ്രശസ്ത മേക്ക്അപ് മാനായ പട്ടണം റഷീദ് ആണ് . കോസ്റ്റ്യൂംസ് – കുമാർ എടപ്പാൾ , പ്രൊഡക്ഷൻ കൺട്രോളർ – സാബു പറവൂർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – റിയാസ്, സജിത്ത് കോഴിക്കോട്, പി.ആർ.ഒ- അയ്മനം സാജൻ

ശ്രീനിവാസൻ നായകനായി സംസ്ഥാന അവാർഡ് നേടിയ സിനിമയായിരുന്നു അവിരാ റെബേക്ക സംവിധാനം നിർവഹിച്ച തകര ചെണ്ട.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാരുടെ കഥയാണ് തിളപ്പ് എന്ന ചിത്രം പറയുന്നത്. പൊൻ‌മുടിയിൽ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. സിനിമയിലേക്ക് നടി നടന്മാരെ തേടുന്നതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പരസ്യം ചെയ്തിട്ടുണ്ടായിരുന്നു.ചിത്രത്തിൽ നായികയാകാൻ അനുയോജ്യരായിട്ടുള്ള 20 മുതൽ 22 വയസ്സ് വരെ പ്രായമുള്ള യുവതികളെയും. നായകനും വില്ലനുമാകാൻ 27 വയസ്സു വരെ പ്രായമുള്ള പുരുഷന്മാരെയും. ചിത്രത്തിലെ മറ്റു വേഷങ്ങളിൽ അഭിനയിക്കാൻ 15 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരെയും ആവശ്യമുണ്ടെന്നുള്ള പരസ്യമായിരുന്നു നൽകിയത്. താല്പര്യമുള്ളവർ ബയോഡാറ്റയും കൂടെ ഒരു മിനിറ്റ് ദൈർഗ്യമുള്ള വിഡിയോയും വാട്സാപ്പിൽ അയക്കാനും ആവശ്യപെട്ടിട്ടുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here