നിവിൻ പോളി കൊള്ളക്കാരനോ? ആരാധകർ കാത്തിരുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

0
167

മലയാള സിനിമ പ്രേമികൾക്കിടയിൽ ഏറെ ശദ്ധനേടുന്ന പ്രോജക്റ്റുകളിലൊന്നാണ് വരാനിരിക്കുന്ന നിവിൻ പോളി ചിത്രം. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത് . ഇതുവരെ പേരിടാത്ത ചിത്രം #NP42 എന്നാണ് ഇതുവരെ അറിയപ്പെട്ടത്. ഇപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

‘രാമചന്ദ്ര ബോസ് ആൻഡ് കോ ‘ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ടൈറ്റിൽ പോസ്റ്റർ നിവിൻ പോളിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ‘രാമചന്ദ്രബോസ് & കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഷണത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചനകൾ.’വിനോദവും ആവേശവും പ്രതീക്ഷയും നിറഞ്ഞ സാധാരണക്കാരന്റെ യാത്ര’ എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ  ലൊക്കേഷന്‍ സ്റ്റില്‍സും ഷൂട്ടിംഗിനായി ഉപയോഗിച്ച ഹോളിവുഡ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്ന ക്യാമറയും മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിവിന്‍ പോളിയുടെ നാല്പത്തി രണ്ടാമത്തെ ചിത്രമാണിത്. സംവിധായകന്റെ ഹനീഫ് അദേനിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് അടുത്ത ആഴ്ച വരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ് .

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

ഇന്ന് ചിത്രത്തിന്റെ പേര് പുറത്തുവിടുമെന്ന ഒരു വീഡിയോ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തിറക്കിയിരുന്നു . കാര്‍ ചേസിങ്ങും തോക്കുകളും നിറഞ്ഞൊരു വീഡിയോയാണത്. എന്തായാലും വീഡിയോ കണ്ടത് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.

അതേസമയം, ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണത്തിന് യുഎഇയില്‍ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് #NP42 നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉടന്‍ തന്നെ പ്രഖ്യാപിക്കും. മാത്രമല്ല റിലീസ് തീയതിയും തുടര്‍ന്നുള്ള അപ്ഡേറ്റുകളും അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.

എന്തായാലും മിഖായേലിന് ശേഷം നിവിന്‍ പോളിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.ഈ ചിത്രത്തിനായുള്ള നിവിന്‍ പോളിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ആ ചിത്രം സമൂഹമാധ്യമങ്ങളിലെത്തിയപ്പോള്‍ നിവിന് ബോഡിഷെയ്മിങ്ങിന് ഇരയാകുകയും ചെയ്തിരുന്നു.

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ നിർവഹിക്കുന്നു . എഡിറ്റിംഗ് ചെയ്യുന്നത് നിഷാദ് യൂസഫ് ആണ് . സംഗീതസംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here