കുറച്ച് ഓവറായാലേ ആളുകള്‍ ശ്രദ്ധിക്കൂവെന്ന് ടൊവിനോ തോമസ്

0
120

കുറച്ച് ഓവറായാലേ ആളുകള്‍ ശ്രദ്ധിക്കൂവെന്ന് ടൊവിനോ തോമസ്. ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ നടികറിന്റെ പ്രമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയോട്
സംസാരിക്കുകയായിരുന്നു താരം.

ടൊവിനോ തോമസിന്റെ വാക്കുകള്‍….

ജീന്‍ പൊതുവെ അത്യാവശ്യം ഫാഷന്‍ സെന്‍സുള്ളയാളാണ്. കളേഴ്‌സ് ഇഷ്ടപ്പെടുന്നയാളാണ്. ജീന്‍ സെറ്റില്‍ വരുമ്പോള്‍ നല്ല കളേഴ്‌സാണ് ഇട്ടുവരുന്നത്. ചിലര്‍ ഇട്ടുവരുമ്പോള്‍ ചേരാത്തതു പോലെ വരും, പക്ഷേ ജീന്‍ അത് കൃത്യമായി മാനേജ് ചെയ്യുന്ന ഒരാളാണ്. അങ്ങനെ സെന്‍സുള്ള ഒരാളായിട്ട് എനിക്ക് തോന്നീയിട്ടുണ്ട്. ഒരു സെലിബ്രിറ്റിയായാല്‍ നിരവധി വസ്ത്രങ്ങള്‍ ഇടേണ്ടിവരാറുണ്ട്. കുറച്ച് ഓവറായാലേ ആളുകള്‍ ശ്രദ്ധിക്കൂ.

ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ ഡ്രസ്സിംഗ് പാറ്റേണുണ്ട്. സുരേഷ് ചേട്ടന്റെ കോസ്റ്റിയൂ അദ്ദേഹത്തിന് മാത്രമേയുള്ളൂ. വേറൊരാള്‍ക്കില്ല. എനിക്കും ബാലുവിനും നല്‍കിയ കോസ്റ്റിയൂം ഏകദേശം ഒരു പോലെയാണ്. സൗബിക്കയ്ക്ക് വേറെ കോസ്റ്റിയൂമാണ് പിടിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ കോസ്റ്റിയൂമാണ്. ഓരോ കഥാപാത്രത്തിനെയും തിരിച്ചറിയാനായി ഓരോ കോസ്റ്റിയുമും നിറങ്ങളുമുണ്ട്.

സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായി ടൊവിനോ തോമസും ബാല എന്ന കഥാപാത്രമായി സൗബിനും എത്തുന്നു. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്.കഴിഞ്ഞ ഏഴെട്ടു വര്‍ഷക്കാലമായി അഭിനയമേഖലയില്‍ സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ‘നടികര്‍ ‘ ലൂടെ ലാല്‍ ജൂനിയര്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് അവതരണം.

വീണാ നന്ദകുമാര്‍, സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, ഖാലിദ് റഹ്‌മാന്‍,അര്‍ജുന്‍ നന്ദകുമാര്‍, ഇടവേള ബാബു, പ്രമോദ് വെളിയനാട്, അരുണ്‍ കുര്യന്‍, ബിജുക്കുട്ടന്‍, രജിത് കുമാര്‍, (ബിഗ് ബോസ് ഫെയിം),ഷോണ്‍ സേവ്യര്‍, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, , ദേവികാ ഗോപാല്‍ നായര്‍,മാലാ പാര്‍വതി, ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ജസീര്‍ മുഹമ്മദ് ,ഖയസ് മുഹമ്മദ്, എന്നിവര്‍ക്കൊപ്പം ഭാവന ഒരു പ്രധാന വേഷത്തിലെത്തുന്നു.

വ്യത്യസ്ത ലൊക്കേഷനുകളിലായി 120 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് നടന്നത്. 40 കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ്. സമീപകാലത്തെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയായിരിക്കും ‘നടികര്‍തിലകം’. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട്.

ഈ ബിഗ് ബജറ്റ് ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

‘പുഷ്പ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കൂടിയായ മൈത്രിമൂവി മേക്കേഴ്‌സിന്റെ സഹകരണം ഒരു പാന്‍ ഇന്ത്യന്‍ സിനിമ എന്നനിലയിലേക്ക് ചിത്രത്തെ ഉയര്‍ത്തുന്നു. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആല്‍ബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതസംവിധാനം. പ്രശാന്ത് മാധവ് ആണ് കലാസംവിധാനം. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, ഓഡിയോഗ്രഫി ഡാന്‍ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ തമ്പുരാന്‍, വിഷ്വല്‍ എഫ് എക്‌സ് മേരകി വി എഫ് എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രഫി വിവി ചാര്‍ളി, പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here