ഇതാണോ കരളലിയിക്കുന്ന മാതൃസ്നേഹം : ‘അരൺമനെ 4’-ലെ തമന്നയുടെ അഭിനയത്തിന് ട്രോൾപൂരം

0
80

മിഴ് സിനിമ ഇൻഡസ്ട്രിക്ക് വലിയ പരാജയങ്ങൾ നേരിട്ട വർഷമായിരുന്നു ഇത്. എന്നാൽ തകർന്നുകൊണ്ടിരുന്ന ഇൻഡ്സ്ട്രിയെ ഒരുവിധം പിടിച്ചുയർത്തിയത് അടുത്തിടെ റിലീസ് ആയ ‘അരൺമനെ 4’ ആണ്. സുന്ദർ സിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ തമന്നയും റാഷി ഖന്നയും ആണ് പ്രധാന വേഷത്തിൽ എത്തിയത്. ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയ ചിത്രം കഴിഞ്ഞ ദിവസം ഓടിടിയിൽ എത്തിയിരുന്നു. അതിനു പിന്നാലെ ചിത്രത്തി​ന്റെ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

തമിഴ് കോമഡി ഹൊറർ ചിത്രം ‘അരൺമനൈ 4’ക്ക് ഒടിടി റിലീസിന് പിന്നാലെ ട്രോൾപ്പൂരം ആണ് എല്ലായിടത്തും. ചിത്രത്തിലെ ഒരു രം​ഗത്തിനെയാണ് ട്രോളർമാർ ഇപ്പോൾ ആഘോഷമാക്കുന്നത്. ഈ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് വെെറലാകുന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമാണ് ചിത്രത്തിലെ രം​ഗത്തിനെതിരെ വരുന്ന ട്രോളുകളിൽ ഏറെയും.


ചിത്രത്തിലെ ഒരു പ്രധാന വെെകാരിക രം​ഗമാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്. തമന്നയുടെ കഥാപാത്രത്തെ വില്ലൻ ക്രൂരമായി മർദിക്കുന്ന രംഗം ആണിത്. കാറി​ന്റെ ഉള്ളിലിരിക്കുന്ന കുട്ടികളെ ഇക്കാര്യം അറിയിക്കാതിരിക്കാൻ തമന്ന കാണിക്കുന്ന ഭാവങ്ങളാണ് ട്രോളിന് കാരണമായിരിക്കുന്നത്. സുന്ദർ സി . സംവിധാനം ചെയ്ത ഈ കോമഡി ഹൊറർ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. ജൂൺ 21-ന് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി റിലീസിനെത്തിയത്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവെെ സരള, യോ​ഗി ബാബു, സുന്ദർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Troll Machans ™ (@trollmachans2.0)

അരൺമനൈ ഫ്രാഞ്ചൈസിയിൽ ഇതുവരെ മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ആദ്യ ചിത്രം 2014ൽ ആണ് പ്ര​ദർശനത്തിന് എത്തിയത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ ജെറിമിയ എന്നീ താരങ്ങളായിരുന്നു ആദ്യ ഭാ​ഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 2016ൽ പുറത്തിറങ്ങിയ അരൺമനെയുടെ രണ്ടാമത്തെ ഭാ​ഗത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ ജെറിമിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. അതേസമയം അരൺമനെ നാലാം ഭാ​ഗത്തിലെ ഒരു ​ഗാനം പുറത്തിറങ്ങിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവർ വേഷമിട്ട ​ഗാനം തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ ആണ് പുറത്തിറങ്ങിയത്. ആജാ തൂ എന്ന ​ഗാനമാണ് പുറത്തിറങ്ങിയത്. പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ഈ ​ഗാനം. തമന്നയുടെയും റാഷി ഖന്നയുടേയും ചൂടൻ നൃത്ത ചുവടുകളാൽ സമ്പന്നമാണ് ഗാന രംഗം. ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ഇരുവരിൽ ആരാണ് കൂടുതൽ സുന്ദരിയെന്ന തർക്കമാണ് കമന്റ് ബോക്സിലെ ചർച്ച വിഷയം.

LEAVE A REPLY

Please enter your comment!
Please enter your name here