സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ക്രി​സ്റ്റോ സേവ്യറുടെ മാജിക് : ‘ടർബോ’ ലെെവ് റെക്കോർഡിങ് ​ഗ്ലിംപ്സ്

0
101

പ്രേക്ഷകർ വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് ‘ടർബോ’. വെെശാഖി​ന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതിയിലും നേരത്തെ എത്തുമെന്ന് അണിയറക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മെയ് 23 നാണ് ചിത്രം പ്രദർശനത്തിനെത്തുക. അതിനിടെ ചിത്രത്തി​ന്റെ ലെെവ് റെക്കോർഡിങ്ങി​ന്റെ ​ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി ഇപ്പോൾ.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

ചിത്രത്തിലെ ഓരോ സീനുകളിലും ചേർക്കേണ്ട ബിജിഎമ്മുകളും, തീം മ്യൂസികുകളുമൊക്കെയാണ് റെക്കോർഡ് ചെയ്യുന്നത്. ജോസ് ഫാമിലി തീം എന്നൊക്കെ എഴുതിയ മ്യൂസിക് ഷീറ്റ് വീഡിയോയിൽ കാണാം. ക്രി​സ്റ്റോ സേവിയറാണ് ചിത്രത്തിന് ബിജിഎം ഒരുക്കുന്നത്. മ്യൂസിക് ഒരുക്കുന്ന വീഡിയോയിൽ മമ്മൂട്ടിയെയും സംവിധായകൻ വെെശാഖിനെയും കാണാം. ഇതിനുമുൻപ് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്ന് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. തിയേറ്ററുകൾ ഇളക്കി മറിക്കുന്ന ബിജിഎം ആയിരിക്കും ഇതെന്ന് വീഡിയോ കണ്ടവരെല്ലാം ഉറപ്പിച്ചിരുന്നു.

വലിയ ബജറ്റിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തിരിക്കുന്നത് വേഫറർ ഫിലിംസും ഓവർസീസ് പാർട്ണറായി ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ‘ടർബോ ജോസ്’ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

ആക്ഷൻ സീക്വൻസുകൾക്ക് ഏറെ പ്രധാന്യമുള്ളതാണ് വെെശാഖ് ഒരുക്കുന്ന ടർബോ. എന്നാൽ മമ്മൂട്ടിയ്ക്ക് ഒപ്പം പോരടിക്കാൻ എത്തുന്നത് വെറും ഫൈറ്റേഴ്സ് അല്ല എന്നത് വളെര ശ്രദ്ധേയമാണ്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ചിത്രത്തിൽ ആക്ഷൻ രം​ഗങ്ങൾ കൈകാര്യം ചെയ്യുക. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേഴ്സ് എത്തുന്നത് വളരെ അപൂർവ്വമായൊരു കാര്യവുമാണ്, ഈ വാർത്ത വളരെ അതിശയത്തോടുകൂടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും അപ്പുറമാകും ടർബോയിലെ ഫൈറ്റ് സ്വീക്വൻസുകൾ എന്ന കാര്യത്തിൽ സംശയമില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഫൈറ്റ് രം​ഗം ചിത്രീകരിക്കുന്നതിന്റെ ഒരു ചെയറിയ വീഡിയോ പുറത്തുവന്നിരുന്നു. ആ വീഡിയോ വളരെപെട്ടന്ന് വെെറൽ ആവുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here