ടർബോ ഇൻ അറബിക് വേർഷൻ ; ടീസർ പുറത്തെത്തി

0
191

മ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ അറബിക് ടീസർ പുറത്തെത്തി.ചിത്രത്തിന് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് അറബികിൽ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്.അതിനോടനുബന്ധിച്ചാണ് ടീസർ പുറത്ത് എത്തിയിരിക്കുന്നത്.ഇതിനോടകം ഇരുപതിനായിരത്തിലധികം ആളുകൾ ടീസർ കണ്ടുകഴിഞ്ഞു.

മെയ് 23 നായിരുന്നു ചിത്രം ലോകത്തെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. എഴുപതോളം രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്.ആദ്യ ദിവസം മുതൽ റെക്കോർഡുകൾ തീർക്കുകയായിരുന്നു ചിത്രം . ബ്രിട്ടനിൽ മമ്മൂട്ടിയുടെ ഏറ്റവും ഉയർന്ന ആദ്യ ആഴ്‌ച കളക്ഷനാണ് ടർബോയിലൂടെ സ്വന്തമാക്കിയത്. 1 കോടി 60 ലക്ഷം രൂപയാണ് ആദ്യ ആഴ്ച ബ്രിട്ടനിൽ നിന്ന് നേടിയത്. ഓസ്‌ട്രേലിയയിലും ടർബോ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ആഴ്ച കളക്ഷനും ടർബോയ്ക്ക് സ്വന്തമാണ്. 84 ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിൽ ആദ്യ ആഴ്‌ച പിന്നിടുമ്പോൾ ടർബോ നേടിയിരുന്നത്.ആഗോളവ്യാപകമായി ചിത്രം എഴുപത് കോടിക്ക് മുകളിലാണ് കരസ്ഥമാക്കിയിരിക്കുന്നത്.

അതേസമയം, ആദ്യ ദിവസം മുതൽ സൗദിയിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയായിരുന്നു ചിത്രം. സൗദിയിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടർബോ. വെറും 8 ദിവസം കൊണ്ടാണ് മുന്നിൽ ഉണ്ടായിരുന്ന മഞ്ഞുമ്മൽ ബോയ്സിനെ ടർബോ പിന്നിലാക്കിയത് മുന്നേറ്റം നടത്തിയത്. സൗദിയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ടർബോയുടെ കുതിപ്പ് വേ​ഗത്തിൽ തുടരുകയാണ്. കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 30 കോടിയോളം രൂപയാണ് ടർബോ നേടിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here