സെൻസറിങ് പൂർത്തിയായി : ‘ടർബോ’ക്ക് U/A സർട്ടിഫിക്കറ്റ്

0
231

മ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടർബോ’. ചിത്രത്തി​ന്റെ സെൻസറിങ് കഴിഞ്ഞിരിക്കുകയാണ്. ടർബോയ്ക്ക് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ടർബോയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വലിയ ആവേശത്തോടെയുള്ള കാത്തിരിപ്പിനൊടുവിലാണ് ട്രെയിലർ പ്രേക്ഷകർക്കുമുന്നിൽ എത്തിയത്. ഓരോ ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ കത്തിക്കാറുള്ള മമ്മൂക്ക ഇത്തവണ ട്രെയിലർ എത്തിയപ്പോഴും ആ പതിവ് തെറ്റിച്ചിട്ടില്ല. ട്രെയിലർ ഇപ്പോൾ നാല് മില്യണും കടന്ന് ട്രെ​ന്റിങ് നമ്പർ വണ്ണായി തുടരുകയാണ്.

ഐഎംഡിബിയുടെ ഈ ലി​സ്റ്റിൽ ആദ്യം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് പ്രഭാസി​ന്റെ പാൻ ഇന്ത്യൻ ചിത്രമായ കൽക്കി ആയിരുന്നു. അപ്പോൾ ടർബോ ഉണ്ടായിരുന്നത് രണ്ടാം സ്ഥാനത്തായിരുന്നു. ട്രെയിലർ ഇറങ്ങിയതിനുപിന്നാലെയാണ് ഈ സ്ഥാനക്കയറ്റം.

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് രാജ് ബി ഷെട്ടി അവതരിപ്പിക്കുന്നത്. കൂടാതെ തെലുങ്കുനടൻ സുനിൽ വർമ്മ, ദിലീഷ് പോത്തൻ, ശബരീഷ്, ബിന്ദു പണിക്കർ എന്നുതുടങ്ങിയ താരങ്ങളെല്ലാം സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിപ്പിക്കുന്നുണ്ട്. ആദ്യം തീരുമാനിച്ച റിലീസ് തീയതിയിൽനിന്നും മാറ്റി, കുറച്ചുകൂടെ നേരത്തെ ആണ് ടർബോ എത്തുന്നത്. ആക്ഷൻ- കോമഡി ജോണറിൽ ഒരുങ്ങുന്ന വെെശാഖ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. കറുത്ത ഹാഫ് കെെ ഷർട്ടുമിട്ട് കൊന്തയും ധരിച്ച് പരുക്കൻ ലുക്കിലുള്ള മമ്മൂക്കയുടെ മുൻപുള്ള പോ​സ്റ്ററുകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പോക്കിരിരാജയ്ക്കും, മധുരരാജയ്ക്കും ശേഷം വെെശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

ആക്ഷൻ സീക്വൻസുകൾക്ക് വളരെ പ്രധാന്യമുള്ളതാണ് വെെശാഖ് ഒരുക്കുന്ന ടർബോ. എന്നാൽ മമ്മൂട്ടിയ്ക്ക് ഒപ്പം പോരടിക്കാൻ എത്തുന്നത് വെറും ഫൈറ്റേഴ്സ് അല്ല എന്നത് വളെര ശ്രദ്ധേയമാണ്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ചിത്രത്തിൽ ആക്ഷൻ രം​ഗങ്ങൾ കൈകാര്യം ചെയ്യുക. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേഴ്സ് എത്തുന്നത് വളരെ അപൂർവ്വമായൊരു കാര്യവുമാണ്, ഈ വാർത്ത വളരെ അതിശയത്തോടുകൂടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും അപ്പുറമാകും ടർബോയിലെ ഫൈറ്റ് സ്വീക്വൻസുകൾ എന്ന കാര്യത്തിൽ സംശയമില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഫൈറ്റ് രം​ഗം ചിത്രീകരിക്കുന്നതിന്റെ ഒരു ചെയറിയ വീഡിയോ പുറത്തുവന്നിരുന്നു. ആ വീഡിയോ വളരെപെട്ടന്ന് വെെറൽ ആവുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here