ജോസേട്ടായിയെ ഏറ്റെടുക്കാൻ പ്രേക്ഷകർ : ലോകത്ത് 700-ലധികം സ്ഥലങ്ങളിൽ റിലീസുമായി ‘ടർബോ’

0
255

‘ടർബോ’ ജോസായി നിറഞ്ഞാടുന്ന മമ്മൂക്കയെ കാണാൻ ഇനി അധികനേരം കാത്തിരിക്കേണ്ടതില്ല. ചിത്രം നാളെ തീയേറ്ററുകളിലെത്തും. അതേസമയം ചിത്രത്തിലെ മറ്റൊരു പോ​സ്റ്റർകൂടി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി ഇപ്പോൾ. നമ്മുടെ പ്രിയ്യപ്പെട്ട ജോസേട്ടായിയെ കണ്ടോളു എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അൽപം കുനിഞ്ഞ് മുകളിൽ എന്താണ് ഉള്ളതെന്ന് നോക്കുന്ന ജോസേട്ടായി ആയിട്ടുള്ള മമ്മൂക്കയെ നമ്മുക്ക് പോ​സ്റ്ററിൽ കാണാം. എപ്പോഴത്തെയുംപോലെ പോ​സ്റ്റർ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

 

View this post on Instagram

 

A post shared by Mammootty Kampany (@mammoottykampany)

അതേസമയം, പല റെക്കോർഡുകളും നേടിക്കൊണ്ടാണ് ടർബോ നാളെ തീയേറ്ററുകളിലേക്ക് എത്തുന്നത്. ആ​ഗോളതലത്തിൽ എഴുപതിലധികം രാജ്യങ്ങളിലായി 700-ലധികം സ്ഥലങ്ങളിലാണ് ചിത്രത്തി​ന്റെ റിലീസ് നടക്കുന്നത്. ജിസിസി രാജ്യങ്ങളിലെല്ലാം ചിത്രത്തി​ന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ട്രൂത്ത് ​ഗ്ലോബൽ ഫിലിംസാണ്. കൂടാതെ പ്രീ സെയിൽസിൽതന്നെ കോടികളാണ് ചിത്രം നേടിയിരിക്കുന്നത്. ഇതിനോടകം ഭൂരിഭാഗം തിയറ്ററുകളിലും ടിക്കറ്റുകൾ ഫില്ലായി കഴിഞ്ഞു.അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം തീർത്ത സ്ഥിതിക്ക് വെക്കേഷൻ ടൈം ആയതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാനുള്ള സാദ്യത കുറവാണെന്നും ആരാധകർ പറയുന്നുണ്ട്.

റിലീസിനുമുന്നേതന്നെ ചിത്രം വലിയ നേട്ടമുണ്ടാക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 32 സ്ക്രീനുകളിൽനിന്നായി ഏകദേശം 10 ലക്ഷത്തോളം രൂപ ഇതിനോടകം നേടിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദുബായ് യുകെ എന്നിവിടങ്ങളിലൊക്കെ നേരത്തെതന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.നടൻ മമ്മൂട്ടി കുറച്ച് കാലത്തിനു ശേഷം ആക്ഷൻ കോമഡി ഴോണറിലുള്ള മാസ് ചിത്രത്തില്‍ എത്തുന്നുവെന്നതാണ് ടര്‍ബോയുടെ ആകര്‍ഷണം.

ടർബോ ജോസ്’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പശ്ചാത്തലമാക്കിയത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നത് കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ്. ആക്ഷന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ പ്രധാന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലുള്ള അഞ്ചാമത്തെ പ്രൊജക്ടാണിത്.ടർബോ സംവിധാനം ചെയ്യുന്നത് വെെശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ കഴിയുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ സാധാരണ ഉപയോഗിക്കാറുള്ള ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ക്യാമറ ടീം ഉപയോ​ഗിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here