‘അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ഉയർത്തിക്കാട്ടുന്ന ചിത്രം’ ; ‘ക്യാപ്റ്റൻ മില്ലറിനെ’ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിനും മാരി സെൽവരാജ്ജും

0
124

നുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിനും സംവിധായകൻ മാരി സെൽവരാജ്ജും. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമർത്ഥമായി നിർമ്മിച്ച ചിത്രം, ക്ഷേത്രപ്രവേശന അവകാശത്തിനായുള്ള അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ശക്തമായി ഉയർത്തിക്കാട്ടുന്നു എന്ന് ഉദയനിധി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

“ധനുഷ്‌കരാജ, നമ്മ ശിവണ്ണ എന്നിവരുടെ അഭിനയ മികവ്, സംവിധായകൻ അരുൺമാധേശ്വരന്റെ ദർശനം, സഹോദരൻ ജിവിപ്രകാശിന്റെ സംഗീതം, ഒപ്പം സത്യജോതി ഫിലിംസിന്റെ നിർമ്മാണം , നായിക പ്രിയങ്കാമോഹൻ, സ്റ്റണ്ട് മാസ്റ്റർ ധിലിപാക്ഷൻ, തുടങ്ങിയവരുടെ ക്രാഫ്‌റ്റിംഗിനോട് ഞാൻ അഭിനന്ദനം അറിയിക്കുന്നു. അസാധാരണമായ ചിത്രമാണ് “ക്യാപ്റ്റൻ മില്ലർ”.സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമർത്ഥമായി നിർമ്മിച്ച ഈ ചിത്രം, ക്ഷേത്രപ്രവേശനത്തിനുള്ള അവകാശത്തിനായുള്ള അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ശക്തമായി ഉയർത്തിക്കാട്ടുന്നു”.

സംവിധായകൻ മാരി സെൽവരാജ് ധനുഷിനും ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർക്കും അഭിനന്ദനം അറിയിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പൊങ്കൽ റിലീസായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രം പ്രധാനമായും ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത് .തന്റെ ഗ്രാമത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നയിക്കുന്ന ക്യാപ്റ്റൻ മില്ലർ അഥവാ വിപ്ലവ നായകനായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്.ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയതും നാല്പത്തിയേഴാമത്‌ ചിത്രവുമാണ് ക്യാപ്റ്റൻ മില്ലർ .സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.കന്നഡതാരം ശിവരാജ് കുമാർ, പ്രിയങ്കാ മോഹൻ, തെലുങ്ക് താരം സുന്ദീപ് കിഷൻ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here