‘ഉള്ളൊഴുക്ക്’, പാർവ്വതിയും ഉർവ്വശിയും ഒന്നിച്ചെത്തുന്നു: ഫ​സ്റ്റ്ലുക്ക് പുറത്ത്

0
385

ടി പാർവ്വതി തിരുവോത്തും സം​ഗീത സംവിധായകൻ സുഷിൻ ശ്യാമും കഴിഞ്ഞ ദിവസം ഇൻ​സ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു പോ​സ്റ്റ് വളെരയാധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരോ പോ​സ്റ്ററായിരുന്നു ഇരുവരും പങ്കുവെച്ചത്. അതിലെ വാചകങ്ങളും ഏറെ ചർച്ചയായി. ഇപ്പോൾ പലരുടെയും സംശയങ്ങൾ ശരിവെച്ചുകൊണ്ട് അതൊരു പുതിയ ചിത്രത്തെകുറിച്ചുള്ള സൂചനയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്. സൂചനകൾക്കും അപ്പുറം പുതിയ ചിത്രത്തി​ന്റെ ഫ​സ്റ്റ്ലുക്ക് പോ​സ്റ്ററും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ‘ഉള്ളൊഴുക്ക്’ എന്നാണ് ചിത്രത്തി​ന്റെ പേര്. പാർവ്വതി തിരുവോത്തിനൊപ്പം ചിത്രത്തിൽ സുപ്രധാന വേഷം കെെകാര്യം ചെയ്യുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഉർവ്വശിയാണ്.

 

View this post on Instagram

 

A post shared by Sushin Shyam (@sushintdt)

ചിത്രത്തി​ന്റെ മുഴുവൻ സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത് സുഷിനാണ്. ഉള്ളൊഴുക്ക് എഴുതി സംവിധാനം ചെയ്യുന്നത് ക്രി​സ്റ്റോ ടോമിയാണ്. ചിത്രം നിർമ്മിക്കുന്നത് റോണി സ്ക്രൂവാല, ഹണി ട്രെഹാൻ, അഭിഷേക് ചൗബേ എന്നിവരാണ്. ഷഹ്നാദ് ജലാൽ ആണ് ഛായാ​ഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രം ജൂൺ 21 ന് തീയേറ്ററുകളിലെത്തും

“ശാന്തമായ വെള്ളത്തിന് താഴെ രഹസ്യങ്ങൾ ഇളകിക്കളിക്കുന്നു! ഉർവ്വശിയും പാർവതി തിരുവോത്തും അഭിനയിച്ച് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത “ഉള്ളൊഴുക്ക്” എന്ന ചിത്രത്തിലൂടെ മറഞ്ഞിരിക്കുന്ന ആഴങ്ങളിലേക്ക് ഊളിയിടൂ. ഒരു സുഷിൻ ശ്യാം രചന.” എന്നാണ് ഫ​സ്റ്റ് ലുക് പോ​സ്റ്റർ പങ്കുവെച്ചുകൊണ്ട് ചിത്രത്തി​ന്റെ അണിയറക്കാർ കുറിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Sushin Shyam (@sushintdt)

പ്രേക്ഷകർക്ക് ഒരു സൂചനകൾ പോലും തരാത്തതരത്തിലുള്ള പോ​സ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നുണകളെല്ലാം മുങ്ങിപ്പോകും, രഹസ്യങ്ങൾ പുറത്തുവരുമെന്നാണ് പോ​സ്റ്ററിൽ കുറിച്ചിരിക്കുന്നത്. കൂടാതെ നല്ല മഴയത്ത് മുട്ടുവരെ വെള്ളത്തിൽ നിൽക്കുന്ന പാർവ്വതിയുടെയും ഉർവ്വശിയുടെയും കഥാപാത്രത്തെയാണ് പോ​സ്റ്ററിൽ കാണിച്ചിരിക്കുന്നത്.

“നിങ്ങൾ ഒരു രഹസ്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും.” എന്ന ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ആയിരുന്നു പാർവതിയും സുഷിൻ ശ്യാമും പങ്കുവെച്ചത്. അതാണ് ഇവർ രണ്ടുപേരുടെയും ആരാധകർക്കിടയിൽ ആശയക്കുഴപ്പങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇരുവരുടെയും പോ​സ്റ്റിന് താഴെ രസകരമായ മറുപടികളുമായി കമ​ന്റുകളും നിറയെ വന്നിരുന്നു. ആവേശം, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ ചിത്രങ്ങളിൽ സുഷിൻ ഒരുക്കിയ സംഗീതത്തിന് സുഷിൻ ശ്യാമിന് വളരെയധികം അഭിനന്ദനങ്ങൾ ആരാധകരിൽ നിന്നും ലഭിച്ചിരുന്നു. അതേസമയം, വിക്രം നായകനാകുന്ന തങ്കലാൻ എന്ന ചിത്രമാണ് പാർവ്വതി അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വിക്രം ചിത്രമാണ് തങ്കലാൻ. 19ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ സ്വർണ്ണം ഉൽപ്പാദിപ്പിച്ചിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here