സിനിമാറ്റിക് സാഹസിക യാത്രക്ക് തയ്യാറെടുക്കൂ ; ‘ജയ് ഗണേഷ്’ പുതിയ പോസ്റ്റർ പുറത്തെത്തി

0
245

ഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ജയ് ഗണേഷിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഉണ്ണി മുകുന്ദൻ കഥാപത്രത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ”ജയ്‌ഗണേഷിനൊപ്പം അവിസ്മരണീയമായ ഒരു സിനിമാറ്റിക് സാഹസിക യാത്രക്ക് തയായറെടുക്കൂ” എന്ന് പറഞ്ഞുകൊണ്ടാണ് നടൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.ഏപ്രിൽ പതിനൊന്നിനാണ് ചിത്രം റിലീസിനെത്തുക.

ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്.കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം യുട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ്.ട്രെൻഡിങ് നമ്പർ രണ്ടാം സ്ഥാനത്താണ് ജയ്‌ഗണേഷ് ടീസറുള്ളത്.മാത്രമല്ല ഇതിനോടകം ഒരു മില്യൺ കാഴ്ചക്കാർ കണ്ടുകഴിഞ്ഞു.

ബൈക്കപടകത്തിൽ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവും അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും.മഹിമ നമ്പ്യാർ നായികയായി എത്തുന്ന ചിത്രം രഞ‍്ജിത് ശങ്കറാണ് സംവിധാനംചെയ്യുന്നത്.ഛായാഗ്രാഹണം നിർവഹിക്കുന്നത് ചന്ദു സെൽവരാജാണ്.ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ജയ് ഗണേഷ് നിർമിക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി ജോമോൾ ജയ് ഗണേഷിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട് . ഒരു കാലത്ത് മലയാള സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരം അടുത്തകാലത്തായി സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാൽ നല്ലൊരു തിരിച്ചുവരവ് നടത്തുകയാണ് ജോമോൾ ഇപ്പോൾ. ‘ജയ് ഗണേഷ്‍’ എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് ജോമോൾ തിരിച്ചെത്തുന്നത്.വക്കീൽ വേഷത്തിലാണ് താരത്തി​ന്റെ വരവ്.പ്രഖ്യാപനം മുതൽ വ്യാപകമായ ചർച്ചകൾക്കാണ് ജയ്‌ഗണേഷ് വഴിയൊരുക്കിയത്. പേരിലെ ഹിന്ദുത്വവും ചിത്രം പ്രഖ്യാപിച്ച ചില സാഹചര്യങ്ങളുമാണ് ചിത്രത്തിനെതിരെയുള്ള വ്യാപക വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.ഗണപതി മിത്താണെന്ന കേരളനിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ജയ് ഗണേഷ് എന്ന പേരിലുള്ള സിനിമ പ്രഖ്യാപിക്കുന്നത്.നാനാഭാഗത്ത് നിന്നും സ്പീക്കർക്കെതിരെ വിമർശനങ്ങൾ കൊടുമ്പിരി കൊള്ളുന്ന സമയത്ത് പ്രഖ്യാപിച്ച ഈ സിനിമയെ ഭൂരിഭാഗവും മിത്ത് വിവാദത്തോട് ചേർത്ത് നിർത്തിക്കൊണ്ട് തന്നെയാണ് വിമർശന വിധേയമാക്കിയത്.

പ്രധാനമായും വിവാദങ്ങൾക്കിടയിൽ തട്ടിക്കൂട്ടി പ്രഖ്യാപിച്ചൊരു സിനിമയാണിതെന്നും ഇതിൽ രാഷ്ട്രീയമുണ്ടെന്നുമായിരുന്നു ചിത്രത്തിനെതിരെ ഉയർന്നുവന്ന വിമർശനം.മാത്രമല്ല ഗണപതിയായി എത്തുന്നത് ഉണ്ണി മുകുന്ദൻ ആണോ എന്ന ചോദ്യങ്ങൾ ഉൾപ്പെടെ മുൻനിർത്തി വിമർശനങ്ങൾക്ക് ആക്കം കൂട്ടി.ഒപ്പം നടന്റെ രാഷ്ട്രീയവും ചർച്ചകളിലേക്ക് കടന്നുവന്നുവിവാദങ്ങൾ രൂക്ഷമായതോടെ ഒടുവിൽ സംവിധായകൻ തന്നെ രംഗത്ത് എത്തുകയായിരുന്നു.ജയ് ഗണേഷ് എന്ന പേര് സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായതുകൊണ്ടാണ് നൽകിയതെന്നും ഇതിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും എന്തുകൊണ്ട് ഇത്തരമൊരു പേര് ചിത്രത്തിന് നല്‍കി എന്നുള്ളത് തിയേറ്ററില്‍ വരുമ്പോള്‍ പ്രേക്ഷകർക്ക് മനസ്സിലാവുമെന്നുമാണ് സംവിധായകന്‍ ഈ വിഷയത്തിൽ പ്രതികരിച്ചത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here