മൂന്ന് സിനിമകള്‍ ഒരുമിച്ച് കോമ്പറ്റീഷനല്ല,കോണ്‍ഫിഡന്‍സാണെന്ന് ഉണ്ണി മുകുന്ദന്‍

0
287

മൂന്ന് സിനിമകള്‍ ഒരുമിച്ച് കോമ്പറ്റീഷനല്ല,കോണ്‍ഫിഡന്‍സാണെന്ന് ഉണ്ണി മുകുന്ദന്‍. ജയ്ഗണേഷിന്റെ വാര്‍ത്താ സമ്മേളനത്തിലാണ് മൂന്ന് സിനിമ ഒരേ ദിവസം ഇറങ്ങുമ്പോള്‍ ടെന്‍ഷനുണ്ടോയെന്ന് ചോദിച്ചതിനാണ് താരത്തിന്റെ മറുപടി.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍…

മൂന്ന് വലിയ ചിത്രങ്ങളാണ് ഇറങ്ങുന്നത്. അതെനിക്ക് കോണ്‍ഫിഡന്‍സാണ്. പ്രൊഡക്ഷനില്‍ ഇറങ്ങിയപ്പോള്‍ തന്നെ എന്റെ സിനിമകള്‍ ഇങ്ങനെയായിരുന്നെങ്കില്‍ എന്ന് ദൂരെ നിന്ന് ഞാന്‍ വീക്ഷിക്കുമായിരുന്നു. അന്ന് ഡിസിഷന്‍ മേക്കിംഗ് സ്‌പേസില്ലാത്തത് കൊണ്ട് തന്നെ സിനിമകള്‍ വീണുപോകുന്നത് കണ്ടിട്ടുണ്ട്.

അതിന് ശേഷം ടിവിയിലോ, മറ്റ് പ്ലാറ്റ്‌ഫോമുകളിലോ റിലീസ് ചെയ്യുമ്പോള്‍ നന്നായിരുന്നുവെന്ന് പ്രേക്ഷകരും പറയാറുണ്ട്. 2014 നമ്മളെ പഠിപ്പിച്ചത് മൂന്നോ നാലോ നല്ല സിനിമകള്‍ വന്നാലും പ്രേക്ഷകര്‍ കാണാന്‍ റെഡിയാകുമെന്നാണ്. ഒരിക്കലും ഞാന്‍ എന്റെ സിനിമയെ ചെറുതായി കാണാറില്ല. ഈയടുത്താണ് ഞാന്‍ സിനിമയെ ഇത്രയധികം ഇഷ്ടപ്പെട്ടത്. ആദ്യനാളുകളില്‍ നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. സിനിമ കിട്ടിയാല്‍ അഭിനയിക്കാമെന്നായി. കുറച്ച് ഗ്യാപ്പായി, ആ സമയത്ത് ഞാന്‍ കുറച്ച് ടെന്‍ഷനിലായി. സിനിമയൊരു സെലിബ്രേഷനാണ്. പിന്നയൊരു കോണ്‍ഫിഡന്‍സാണ്. സിനിമയെ ചെറുതായി കാണിക്കേണ്ടാവശ്യമില്ലല്ലോ?.

അതേസമയം, ഉണ്ണിമകുന്ദനും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ജയ്ഗണേഷ്’ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഉണ്ണിമുകുന്ദനാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ബുക്ക് മൈ ഷോ പേടിഎം മൂവീസ്, ടിക്കറ്റ് ന്യൂ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

മലയാളികള്‍ക്ക് വിഷു കൈനീട്ടമായി ഏപ്രില്‍ 11-നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. മാളികപ്പുറത്തിന് ശേഷം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് ഒരുക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തില്‍ ഒരിടവേളക്ക് ശേഷം ജോമോളും അഭിനയിക്കുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജാണ് നിര്‍വ്വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here