ഇത് കലക്കും ; മമ്മൂട്ടി ചിത്രം ടർബോയിൽ കബീർ ദുഹാൻ സിംഗും

0
90

മ്മൂട്ടി നായകനായി എത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രം ടർബോ മെയ് ഇരുപത്തിമൂന്നിന് റിലീസിനൊരുങ്ങുകയാണ്.സമീപദിവസങ്ങളിലായി ചിത്രത്തിലെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തെത്തിയിരുന്നു.ഇപ്പോൾ ചിത്രത്തിലെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.വില്ലൻ വേഷത്തിൽ എത്തുന്ന കബീർ ദുഹാൻ സിംഗിന്റെ ക്യാരക്ടർ ലുക്കാണ് പുറത്ത് എത്തിയിരിക്കുന്നത്.

നിരവധി വില്ലൻ വേഷങ്ങളിൽ തെലുങ്കിലും കന്നഡയിലും ശ്രദ്ധ നേടിയ നടനാണ് കബീർ ദുഹാൻ സിംഗ്. ടർബോയിലൂടെയാണ് തരാം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.വിൻസെന്റ് എന്ന കഥാപാത്രത്തെയാണ് കബീർ ദുഹാൻ സിംഗ് ടർബോയിൽ അവതരിപ്പിക്കുന്നത്.ഉണ്ണിമുകുന്ദന്റെ മാർക്കോയിലും കബീർ അഭിനയിക്കുന്നുണ്ട്. തമിഴിൽ വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിൽ ഡബിൾ റോളിൽ കബീർ എത്തിയിരുന്നു. കബീർ അവതരിപ്പിച്ച വില്ലൻ കഥാപാത്രങ്ങളാണ് ഏറെയും പ്രശംസ നേടിയിട്ടുള്ളത്.

മമ്മൂട്ടിയുടെ ടർബോ സംവിധാനം ചെയ്യുന്നത് വെെശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ‘ടർബോ ജോസ്’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പശ്ചാത്തലമാക്കിയത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നത് കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ്. ആക്ഷന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ പ്രധാന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലുള്ള അഞ്ചാമത്തെ പ്രൊജക്ടാണിത്.ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ കഴിയുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ സാധാരണ ഉപയോഗിക്കാറുള്ള ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ക്യാമറ ടീം ഉപയോ​ഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി എത്തുന്നത് ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനറായി ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസറായി സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളറായി ആരോമ മോഹൻ, ഡിസൈനറായി മെൽവി ജെ , ആഭിജിത്ത് എന്നിവരൊക്കെയാണെത്തുന്നത്. മേക്കപ്പ് ചെയ്യുന്നത് റഷീദ് അഹമ്മദും ജോർജ് സെബാസ്റ്റ്യനും ചേർന്നാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here