‘എന്തിനീ സംഗമം ‘ ; വർഷങ്ങൾക്കുശേഷം വീഡിയോ ഗാനം പുറത്തിറങ്ങി

0
103

പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.സംഗമം എന്ന ഗാനം ആലപിച്ചിരിക്കുന്നത് ബൽറാം ആണ്.മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അമൃത് രാംനാഥാണ്.

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒരുമിച്ചുള്ള പ്രണയഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.പഴയ കാലത്തേ പ്രണയവും കത്തുകളിലൂടെയുള്ള പ്രണയസന്ദേശവുമെല്ലാം പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.മധുപകരൂ,ന്യാഭഗം എന്നീ ഗാനങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു.സിനിമ സ്വപ്നം കാണുകയും അതിനു പിറകെ സഞ്ചരിക്കുകയും ചെയ്ത രണ്ട് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് വർഷങ്ങൾക്കുശേഷം കഥപറഞ്ഞുപോകുന്നത്.മുരളി എന്ന കഥാപാത്രമായി സിനിമയിൽ എത്തുന്നത് പ്രണവാണ്. കോമഡി, മ്യൂസിക്, മാസ് ഇവയെല്ലാം ഒത്തുചേർന്ന വിഷ്വൽ ട്രീറ്റ് എന്നാണ് പൊതുവെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം. മാത്രമല്ല പ്രണവ് മോഹൻലാൽ ധ്യാൻ കോംമ്പോയ്ക്കും നിവിൻപോളിയുടെ അഭിനയത്തിനും തീയേറ്ററിൽ കയ്യടി ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ ആറാടി, ഫസ്റ്റ് ഹാഫ് വേറെ ലെവൽ, സെക്കൻഡ് ഹാഫ് മാസ് തുടങ്ങി പ്രേക്ഷകർക്ക് ആവശ്യമായ എല്ലാ എലമെന്റുകളും ഉൾപ്പെട്ട സിനിമയാണ് വർഷങ്ങൾക്കുശേഷം എന്നായിരുന്നു പ്രേക്ഷക പ്രതികരണം.വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ നിമേഷ് താനൂര്‍, കോസ്റ്റ്യൂം ദിവ്യ ജോര്‍ജ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജേഷ് രവി, ടിന്‍സണ്‍ തോമസ്.അതേസമയം കഴിഞ്ഞ ദിവസവമാണ് ചിത്രത്തിൻറെ ഒടിടി റിലീസ് തിയ്യതി പുറത്തെത്തിയത്.ജൂൺ ഏഴ് മുതൽ സോണി ലൈവിലൂടെ സ്‌ട്രീമിംഗ്‌ ആരംഭിക്കും.ഏപ്രിൽ പതിനൊന്നിന് വിഷു റിലീസായി എത്തിയ ചിത്രം ഒരു മാസത്തിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here