​’ഗുരുവായൂരമ്പലനടയിലി’ന് ശേഷം തിരക്കഥാകൃത്തായി ‘വാഴ’യിലേക്കെത്തി വിപിൻ ദാസ് : പുതിയ ചിത്രത്തി​ന്റെ ഫ​സ്റ്റ്ലുക്ക് പുറത്ത്

0
237

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങളെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ‘വാഴ’ എന്നാണ് ഈ പുതിയ ചിത്രത്തി​ന്റെ പേര്. സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോ​സ്റ്റർ ആണിപ്പോൾ ചിത്രത്തി​ന്റെ അണിയറ പ്രവർത്തകർ പുറത്തവിട്ടിട്ടുള്ളത്. ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ജയ ജയ ജയ ജയഹേ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസാണ് ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആനന്ദ് മേനോൻ ആണ് ചിത്രത്തി​ന്റെ സംവിധാനം നിർവ്വഹിക്കുന്നത്.

 

View this post on Instagram

 

A post shared by Vipin Das (@vipindashb)

ചിത്രത്തി​ന്റെ ഫ​സ്റ്റ് ലുക്ക് പോ​സ്റ്റർ പുറത്തുവിട്ടിരിക്കുന്നത് പൃഥ്വിരാജും ബേസിൽ ജോസഫും ചേർന്നാണ്. ഡബ്ല്യൂബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ഈ പുതിയ ചിത്രം നിർമ്മിക്കുന്നത്. നീരജ് മാധവ് ചിത്രം ‘ഗൗതമൻ്റെ രഥം’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം നിർവ്വഹിക്കുന്ന സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’. ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകിയാണ് ഒരുങ്ങിയത്.

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം ചെയ്തത് കണ്ണൻ മോഹൻ, കലാസംവിധാനം കെെകാര്യം ചെയ്തത് ബാബു പിള്ള, ചീഫ് അസോസിയേറ്റായി ശ്രീലാൽ, മേക്കപ്പ്- സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം- അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ- അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ- അരുൺ എസ് മണി, സൗണ്ട് മിക്സിംങ്- വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ- കലൈ കിങ്സൺ, ഡിഐ- ജോയ്നർ തോമസ്, സ്റ്റിൽസ്- അമൽ ജെയിംസ്, പിആർഒ- എ എസ് ദിനേശ്, ഓൺലൈൻ മാർക്കറ്റിംഗ്: ടെൻ ജി മീഡിയ, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here