ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും ഒന്നിക്കുന്ന ‘വിശേഷം’ : ട്രെയിലർ

0
168

ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിശേഷം’. സൂരജ് ടോം സംവിധാനം ചെയ്ത് ജൂലൈ 19 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തി​ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറ പ്രവർത്തകരിപ്പോൾ. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തെത്തിയിരിക്കുന്നത്. തമാശ നിറഞ്ഞ ട്രെയിലർ ഒരു ഫാമിലി എ​ന്റർടെെനർ ചിത്രത്തിനുള്ള ഉറപ്പ് നൽകുന്നുണ്ട്. ഒരു കല്യാണം കഴിക്കാനായി പെണ്ണ് കാണലുകൾക്ക് നടക്കുന്ന നായകനും, പിന്നീടവ​ന്റെ കല്യാണത്തിനു ശേഷം നാട്ടുകാരുടെ സ്ഥിരം ക്ലീഷേയായ വിശേഷമായില്ലെ എന്ന ചോദ്യത്തെ നേരിട്ടുള്ള അവരുടെ ജീവിതമൊക്കെയാണ് ചിത്രത്തിൽ പറയുന്നത്.

സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിലെ ഇതിനു മുൻപ് പുറത്തുവിട്ട ഗാനങ്ങളും ടീസറും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ട്രെയ്‍ലറും പുറത്തെത്തിയിരിക്കുന്നത്. ‘വിശേഷ’ത്തിൻ്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നതും ആനന്ദ് തന്നയാണ്.

സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ് 2 ഫിലിംസിൻ്റെ ആദ്യ ചിത്രം കൂടിയാണ് ‘വിശേഷം’. ആൽബർട്ട് പോളും, കുര്യൻ സി മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായെത്തുന്നത്. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ‘ചിത്രത്തിത്തിന്റെ ചിത്രസംയോജനം നിർവ്വഹിക്കുന്നത് മാളവിക വി എൻ ആണ്. ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി പി കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാല പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നീ താരനിരയും ചിത്രത്തിലുണ്ട്.

‘വിശേഷ’ത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിംഗ് റെൻസൺ തോമസും സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവ്വഹിക്കുന്നത്. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി ഐ അഞ്ജന സാഗറുമാണ്. മേക്കപ്പ് സുബ്രഹ്‍മണ്യന്‍ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച് എന്നിവരൊക്കെയാണ്. നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് കൃഷ്ണകുമാർ അളഗപ്പന്‍, പബ്ലിസിറ്റി ഡിസൈൻ ചെയ്യുന്നത് ആർട്ടോകാർപ്പസ് എന്നിവരുമാണ്. പ്രോജക്റ്റ് മാനേജ്മെൻ്റ് ടോമി പോൾ ഞാലിയത്തും പ്രോജക്റ്റ് കൺസൽട്ടിംഗ് നിർവ്വഹിച്ചിരിക്കുന്നത് സ്ലീബ വർഗീസും സുശീൽ തോമസുമാണ്. ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക് മ്യൂസിക് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here