”മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് സെൻസർ ബോർഡിന് കെെക്കൂലി നൽകേണ്ടി വന്നു” ; വെളിപ്പെടുത്തലുമായി നടൻ വിശാൽ

0
152

മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കെെക്കൂലി നൽകേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടൻ വിശാൽ. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിശാൽ അഴിമതി ആരോപണം പുറത്തുവിട്ടത്.മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം ഉണ്ടായതെന്നും വിശാൽ പറയുന്നു.

ആരോപണം പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സെൻസർ ബോർഡിനെതിരെ ഉയർന്നിരിക്കുന്നത്.അതേസമയം എന്തുകൊണ്ട് ഇക്കാര്യം സിനിമയുടെ റിലീസിന് മുൻപ് പറഞ്ഞില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.Confusion prevails over Vishal's 'Mark Antony' release - Here's the full story - Tamil News - IndiaGlitz.comവിശാലിനെ കേന്ദ്ര കഥാപാത്രമാക്കി സയൻസ് ഫിക്ഷൻ പശ്ചാത്തലത്തിൽ കഥ പറയുന്ന ടെെം ട്രാവൽ ചിത്രമാണ് ‘മാർക്ക് ആന്റണി.’ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രം സെപ്തംബർ 15 നാണ് തീയേറ്ററിൽ പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.നൽകാനുള്ള 21.29 കോടി രൂപയിൽ 15 കോടി രൂപ വിശാൽ തിരിച്ചുനൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലൈക്ക പ്രൊഡക്ഷൻസ് വിശാലിനെതിരെ ഹർജി സമർപ്പിച്ചത്.ഇതിനുമുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഴയകാല നടി സിൽക് സ്മിതയെ വീണ്ടും സ്ക്രീനിൽ എത്തിച്ചത് വലിയ കയ്യടി നേടിയിരുന്നു.Mark Antony' Review: SJ Suryah is the heart and soul of this mindless time-travel film - India Todayആധിക് രവിചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന സിനിമയിൽ വിശാലിനും എസ് ജെ സൂര്യയ്ക്കും പുറമെ സെൽവരാഘവൻ, ഋതു വർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട് . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് എസ് വിനോദ് കുമാറാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here