അന്ന് സംഭവിച്ചതെന്ത്:തുറന്ന് പറച്ചിലുമായി ഉണ്ണി മുകുന്ദന്‍

0
120

മാളികപ്പുറം സിനിമയയുമായിബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഉണ്ണി മുകുന്ദന്‍ നേരിടേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് മാളികപ്പുറം സിനിമയുടെ റിവ്യുവിനെക്കുറിച്ച് സംബന്ധിച്ച്. അന്ന് എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍…

ഒരു സിനിമ റിവ്യു ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല ഉണ്ണി മുകുന്ദന്. അതുകൊണ്ട് ആള്‍ക്കാരെ വിളിച്ച് വഴക്ക് പറയുന്നു., ജോലി കളയുന്നു, ഇതൊന്നുമല്ല സംഭവിച്ചത്. ഒരു സിനിമയ്ക്ക് ഒരു റിവ്യു മതിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഞാന്‍ വിശ്വസിക്കും. 12 വര്‍ഷമായി ഇന്നലെത്തുടങ്ങിയ പരിപാടിയൊന്നുമല്ല. റിവ്യു വരണം. റിവ്യു ഉണ്ടെങ്കില്‍ മാത്രമേ നല്ലതാണോ ചീത്തയാണോയെന്ന് വിശ്വസിക്കാന്‍ സാധിക്കുകയുള്ളൂ. അതിലൊന്നു ഒരു കുഴപ്പവുമില്ല. പക്ഷേ പ്രശ്‌നം എവിടെയാണെന്ന് വെച്ചാല്‍ വ്യക്തിപരമായി, മോശപ്പെട്ട രീതിയില്‍ താഴ്ത്തി സംസാരിക്കുക, അയാളുടൈ ആചാരങ്ങളെയും വിശ്വാസങ്ങളെയും മോശപ്പെട്ട രീതിയില്‍ സംസാരിക്കുക.

എനിക്കുണ്ടായത് കുട്ടിയെ വിറ്റ് കാശുണ്ടാക്കുന്നു. ഞാന്‍ ആ സിനിമയുടെ നിര്‍മ്മാതാവ് ഞാനല്ല, തിരക്കഥാകൃത്തോ, സംവിധായകനോ ഒന്നുമല്ല. ഇതില്‍ നിന്ന് പിന്മാറി നില്‍ക്കാതെ നേരിട്ടതെന്തെന്ന് ചോദിച്ചാല്‍ എന്റെ സിനിമയാണ്.ഞാന്‍ കഷ്ടപ്പെട്ടതാണ്. കുട്ടികളെ വിറ്റ് കാശുണ്ടാക്കിയെന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍, ഞാന്‍ ഒരു സാധാരണ ഫാമിലിയില്‍ നിന്നാണ് സിനിമയിലേക്ക് വന്നത്. ഞാന്‍ സിനിമയില്‍ സിനിമയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ സമൂഹം എന്നെ വളര്‍ത്തി വലുതാക്കിയതാണ്. ഞാന്‍ വളര്‍ന്നു വന്ന രീതിയില്‍ ഞാന്‍ ഇങ്ങനെ കേട്ടിട്ടില്ല, എനിക്ക് ഈ വര്‍ത്തമാനം പുതിയതാണ്. ഒരു സിനിമ ചെയ്തതുകൊണ്ട് ഇങ്ങനെയൊക്കെ കേള്‍ക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല.

കേട്ടതിന് ശേഷം ഇങ്ങനെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ഇന്ന് ഞാന്‍ മനസിലാക്കുന്നു അവര്‍ അരിമേടിക്കാനും മണ്ണെണ്ണ വാങ്ങിക്കാനുമുാണ് യൂട്യൂബ് ഉപയോഗിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഹതാപം തോന്നീ. ഞാന്‍ ചാടീക്കേറി ഒച്ചപ്പാട് വെച്ചത് ഒരുപാവപ്പെട്ടവന്‍ അരിമേടിക്കാനാണല്ലോ?. എന്റെ ഭാഗത്തു നിന്നും വൈല്‍ഡ് റിയാക്ഷനായിരുന്നു. അത് എടുത്ത രീതി. പിന്നീട് അയാളുടെ വേര്‍ഷന്‍ കേട്ടപ്പോള്‍ അരിവാങ്ങാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കേട്ടു. വീട്ടില്‍ എല്ലാവരുമുണ്ടല്ലോ? അവര്‍ക്കെല്ലാം അരി വാങ്ങിക്കാന്‍ എന്നെക്കൊണ്ട് സാധിച്ചല്ലോ?. അവരുടെ വിശപ്പ് മാ റിയാല്‍ സന്തോഷം. എന്ന് പറഞ്ഞാല്‍ ഇത് ആവര്‍ത്തിക്കരുത്. എപ്പോളും ഞാന്‍ പറയുന്ന കാര്യമാണ് സിനിമയെ സിനിമയായിട്ട് മാത്രം കാണണമെന്ന്. സിനിമയെ നിങ്ങള്‍ വ്യാഖ്യാനിക്കാന്‍ പോകണ്ട.

പൊളിറ്റിക്കല്‍ സിനിമയെക്കുറിച്ച് പറയാന്‍ ഞാന്‍ സിനിമയെടുക്കാന്‍ പോകുന്നില്ല. എനിക്ക് അങ്ങനയൊരു താല്‍പ്പര്യമില്ല. എന്നെ ഇഷ്ടപ്പെടുന്നവന്‍ കുടുംബമായി സിനിമ കാണാന്‍ പോകുന്നവര്‍ക്ക് ആയിരമോ രണ്ടായിരമോ ചെലവാകും. മൂന്ന് മണിക്കൂര്‍ സമയം ചെലവഴിച്ച് സിനിമ കാണാന്‍ പോകുന്നവര്‍ക്ക്, ഉണ്ണിയുടെ സിനിമ കാണാന്‍ പോയി ഇഷ്ടപ്പെട്ടു. അല്ലാതെ ഒരാലുടെ തലയയിലേക്ക് അജണ്ട കുത്തിക്കയറ്റാന്‍ ശ്രമിക്കുന്നില്ല. നിങ്ങളും ദയവ് ചെയ്ത് സിനിമയായി ചെയ്യു. റിവ്യു എടുക്കണമെങ്കില്‍ റിവ്യു എടുത്തോളൂ. അല്ലാതെ വ്യക്തിപരമായി ആക്ഷേപിക്കരുത്. ഇനി അവര്‍ ഇനിപറഞ്ഞാലും ശരി ആയിക്കോട്ടേ, ജീവിക്കാന്‍ വേണ്ടിയല്ലേയെന്ന് ചിന്തിക്കും. ജീവിക്കാന്‍ വേണ്ടിയാണ് ഞാനും സിനിമ ചെയ്യുന്നത്. ഒരാളുടെ പേര് വെച്ചിട്ട് ഹാഷ് ടാഗുമിട്ട് അടുപ്പിച്ച് നാലഞ്ച് റിവ്യു ചെയ്യുമ്പോള്‍ അയാളുടെ പൊളിറ്റിക്കല്‍ ആശയങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുന്നു. അതിലൊരു മോണിറ്റേസന്‍ പരിപാടിയുണ്ടാകും.

എന്നാല്‍ അങ്ങനെ അവര്‍ ജീവിച്ചു പോകട്ടെയെന്ന് കരുതി. എന്റെ അമ്മ ചോദിച്ചു, നിനക്ക് വേറൊരു പരിപാടിയുമില്ലേയെന്ന്. എല്ലാവരും ഉണ്ണിനെ ഇഷ്ടപ്പെടണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നിങ്ങളുടെ ഭാഗത്ത ന്യായമുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതവുമായി മുന്നോട്ട് കൊണ്ടുപോകുക. ഉണ്ണിയുടെ അച്ഛനും അമ്മയ്ക്കും എതിര്‍പ്പ് വരാത്തകാലത്തോളം എല്ലാം ശരിയാണ്. അപ്പോള്‍ എനിക്ക് സമാധാനം കിട്ടി. ശരിക്ക് പറഞ്ഞാല്‍ കുട്ടികളുമായി ഞാന്‍ കൂട്ടായതാണ്. അപ്പോള്‍ അമ്മ പറഞ്ഞു, ആ പയ്യന്‍ വളഞ്ഞ വഴിക്ക് അച്ഛനെയും അമ്മയെയും പറഞ്ഞതു കൊണ്ടാണല്ലോ? ഇത്രയും ഒച്ചപ്പാടുണ്ടാക്കിയത്. ഞങ്ങള്‍ക്ക് ഒരുകുഴപ്പവുമില്ലന്ന് പറഞ്ഞു. അപ്പോള്‍ ഞാനും ചിന്തിച്ചു, അച്ഛനും അമ്മയ്ക്കും കുഴപ്പമില്ലെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നമെന്ന് ഞാന്‍ ചിന്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here